ലോക്ക് ഡൌണില്‍ ബെം‌ഗളൂരുവിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തില്‍ കല വെൽഫെയർ അസോസിയേഷൻ

ബെംഗളൂരു : ലോക്ക് ഡൌണില്‍ ബെംഗളൂരുവിൽ കുടുങ്ങിയവരെ  നാട്ടിലെത്തിക്കാനുള്ള ശ്രമത്തില്‍ കല വെൽഫെയർ അസോസിയേഷൻ.

ബെംളൂരുവിൽ കുടുങ്ങിയ നിലമ്പൂര്‍ സ്വദേശികളെ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്‌. നിലമ്പൂർ മുൻസിപ്പാലിറ്റിയിൽ നിന്നും, ചുങ്കത്തറ, എടക്കര, പോത്തുകൽ, കരുളായി, വഴിക്കടവ്‌, അമരമ്പലം, മുത്തേടം എന്നീ പഞ്ചായത്തുകളിലും നിന്നുമുള്ളവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം.

ബെംളൂരുവിലെ സി.പി.ഐ.എം അനുഭാവികളുടെ സാംസ്ക്കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷനും നിലമ്പൂർ എം.എൽ.എ ഓഫീസും സംയുക്തമായാണ് സൗജന്യ യാത്രക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചായിരിക്കും ഈ സർവ്വീസുകൾ നടത്തുക.നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക്‌ അനുവദിക്കപ്പെട്ട പാസ്‌ ഡേറ്റുകൾ സംബന്ധിച്ചുള്ള സാങ്കേതിക പ്രശ്നങ്ങൾ ഇക്കാര്യത്തിൽ നിലനിൽക്കുന്നുണ്ട്‌. അത്‌ കൊണ്ട്‌ തന്നെ, കല വെൽഫെയർ അസോസിയേഷന്റെ ഭാരവാഹികളെ ബന്ധപ്പെട്ട്‌ ഇക്കാര്യങ്ങളെ കുറിച്ച്‌ കൃത്യമായ വിവരങ്ങൾ നൽകണം. ഡേറ്റുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായ ശേഷം കലയുടെ പ്രവർത്തകർ നിങ്ങളെ ബന്ധപ്പെട്ട്‌ യാത്രാ സൗകര്യം ഏർപ്പെടുത്തും.

ബന്ധപ്പെടേണ്ട നമ്പറുകൾ:

കല വെൽഫെയർ അസോസിയേഷൻ ബെംഗളൂരു ഹെൽപ്പ്‌ ഡെസ്ക്ക്‌

ജീവൻ തോമസ്‌ –8075 372209, ഫിലിപ്പ്‌(ലെനു ജോർജ്ജ്‌) -9945 804369, തോമസ്‌ എം.എം: 8884 521204, ശശി.ആർ:9606 774818, ഷാജി.ഡി:9448 174950


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.