Follow the News Bengaluru channel on WhatsApp

ഹോട്ടലുകളിലെ ക്വാറന്റെയിന്‍ : സാധാരണക്കാരന്‍റെ കീശ കാലിയാകും

ബെംഗളൂരു : ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് സർക്കാറിന് കീഴിൽ മതിയായ സൗജന്യ ക്വാറൻ്റെയിൻ കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ ബുദ്ധിമുട്ടിലാവുന്നത് സാധാരണക്കാർ. സ്കൂളുകൾ, ഹോസ്റ്റലുകൾ, കല്യാണ മണ്ഡപങ്ങൾ എന്നിവിടങ്ങളിൽ
സൗജന്യകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഏറെയും  വൃത്തി പുലര്‍ത്താത്തവ ആണെന്നാണ് പരക്കെ ആക്ഷേപം. അതിർത്തിയിൽ എത്തുന്നവരോട് സർക്കാർ കേന്ദ്രങ്ങളിൽ തങ്ങുന്നതിന് പ്രേരിപ്പിക്കാതെ സ്വകാര്യ ഹോട്ടലുകളിലേക്കാണ് അധികൃതർ നിർദ്ദേശിക്കുന്നത്.

ക്വാറൻ്റെയിൻ കേന്ദ്രങ്ങൾക്കായി കർണാടക സർക്കാർ 10560 ഹോട്ടൽ മുറികളാണ് ഏർപ്പെടുത്തിയത്. ഫൈവ് സ്റ്റാർ, ത്രീ സ്റ്റാർ, ബഡ്ജറ്റ് ഹോട്ടലുകൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി വ്യത്യസ്ത നിരക്കുകളാണ് ഉള്ളത്. നിരക്കുകൾ തീരുമാനിച്ചത് സർക്കാർ തന്നെയാണ്. 4100 രൂപയാണ് ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് ഒരു ദിവസം ഈടാക്കുന്നത്. ത്രീ സ്റ്റാറിന് 1850 ഉം, ബഡ്ജറ്റ് ഹോട്ടലുകൾക്ക് 1200 രൂപ വീതവുമാണ് ഈടാക്കുക,

ഏകദേശം 30 കോടിയുടെ സാമ്പത്തിക ലാഭമാണ് ക്വാറൻ്റെയിൻ കാലത്ത് ഹോട്ടലുകൾക്ക് ലഭിക്കുന്നത്. അഥവാ സാധാരണക്കാർ 30 കോടി രൂപ നൽകാൻ നിർബന്ധിതരാകുന്നു എന്നതാണ് ഗൗരവമേറിയ കാര്യം. ഇതര സംസ്ഥാനങ്ങളിൽ നിന്നും നേരത്തെ സംസ്ഥാനത്ത് എത്തിയ ആളുകളുടെ മുന്നിരട്ടിയാണ് ഇനി പ്രതീക്ഷിക്കുന്നത്. ഇന്നലെ വരെ സേവാ സിന്ധു പോർട്ടൽ വഴി അപേക്ഷ നൽകിയത് 55308 പേരാണ്. ഇതിൽ 34041 അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ട്. 21,166 അപേക്ഷകൾ പരിഗണനയിലാണ്. മതിയായ രേഖകൾ ഇല്ലാത്ത 101 അപേക്ഷകൾ നിരസിച്ചു. അപേക്ഷകരിൽ കൂടുതൽ പേരും കുടുംബ സമേതം എത്തുന്നവരാണ്.

ജോലി സുരക്ഷിതമില്ലായ്മ അടക്കം സാമ്പത്തിക-മാനസികപരമായി തകർന്നു നിൽക്കുന്ന സാധാരണക്കാരായ ആളുകൾക്ക സർക്കാർ ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതെന്നാണ് സംസ്ഥാനത്ത് തിരിച്ചെത്തിയവരും സാമൂഹ്യ പ്രവർത്തകരും ഒരു പോലെ പറയുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.