കോവിഡ് 19 : ഡെൽഹിയിൽ നിന്നും ബെംഗളൂരുവിലേക്കുള്ള ആദ്യ ട്രെയിൻ എത്തി

ബെംഗളൂരു : ലോക് ഡൗണിനെ തുടർന്ന് ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും കുടുങ്ങിയ സംസ്ഥാനത്തെ 921 യാത്രക്കാർ ബെംഗളൂരുവിലെത്തി. ഇന്നു രാവിലെ 7.15 ഓടെയാണ് സിറ്റി റെയിൽവേ സ്റ്റേഷനിൽ എത്തിചേർന്നത്. കോവിഡ് ലോക് ഡൗണിനെ തുടർന്ന് 55 ദിവസത്തിന് ശേഷം ബെംഗളൂരുവിലേക്കെത്തുന്ന ആദ്യ ട്രെയിൻ കൂടിയാണ് ഇത്.

ആരോഗ്യ പ്രവർത്തകരും റെയിൽവേ ഉദ്യോഗസ്ഥരുമടക്കം 500 ഓളം പേർ യാത്രക്കാരുടെ പരിശോധനക്കും മറ്റുമായി എത്തിയിരുന്നു. 10 ഓളം സ്വീകരണ ബൂത്തുകളാണ് ഓരോ കോച്ചുകളിലെ യാത്രക്കാരെ പരിശോധിക്കാനായി തയ്യാറാക്കിയത്. യാത്രക്കാരെ മറ്റുള്ളവരുമായി ഇടപെടാത്ത വിധത്തിൽ അതീവ സുരക്ഷാ മുൻകരുതലുകളോടെയാണ് പരിശോധന മുതൽ ക്വാറൻ്റയിൻ വരെയുള്ള കാര്യങ്ങൾ ചെയ്തത്.

ഇതിനിടയില്‍ സ്റ്റേഷനില്‍ നാടകീയമായ രംഗംങ്ങളും അരങ്ങേറി. ക്വാറൻ്റയിൻ കേന്ദ്രങ്ങളില്‍ തുക ഈടാക്കുന്ന വിവരം പല യാത്രക്കാരും അറിഞ്ഞത് സ്റ്റേഷനില്‍  എത്തിയപ്പോഴാണ്. ഇതറിഞ്ഞ യാത്രക്കാരില്‍ ചിലര്‍ പ്രതിഷേധിച്ചു.ഒടുവില്‍ യാത്രക്കാരെ ബിഎംടിസി ബസുകളിൽ ക്വാറൻ്റെയിന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.

ബിഎംടിസിയുടെ 15 ഓളം ബസുകളാണ് ഇതിനായി തയാറാക്കിയത്. റെയിൽ‌വേ സ്റ്റേഷന് സമീപത്തായി 42 ഹോട്ടലുകളില്‍  4,200 മുറികൾ നേരത്തെ ക്വാറൻ്റെയിനു  വേണ്ടി ബുക്ക് ചെയ്തിരുന്നു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.