Follow the News Bengaluru channel on WhatsApp

പൊതു പ്രവേശന പരീക്ഷ ജൂലൈ 30ന്

ബെംഗളൂരു: ലോക് ഡൗണിനെ തുടർന്ന് മാറ്റി വെച്ച പൊതു പ്രവേശന പരീക്ഷ ( സി ഇ ടി ) ജൂലൈ 30, 31 തീയതികളിലായി നടത്തുമെന്ന് ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ ഡോ.സി എൻ അശ്വത് നാരായണൻ അറിയിച്ചു. ഏപ്രിൽ 23,24 തീയതികളിൽ നടക്കേണ്ട പൊതു പരീക്ഷ ലോക്ക് ഡൌണിനെ തുടര്‍ന്ന് നീട്ടിവെച്ചിരുന്നു.

കർണാടകയിലെ മെഡിക്കൽ, ഡെൻ്റൽ,ആയുഷ് തുടങ്ങിയ പ്രഫഷണൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷക്കായി 1.90 ലക്ഷം അപേക്ഷകളാണ് ഉള്ളത്. രണ്ടാം വർഷ പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളാണ് അപേക്ഷകർ. രണ്ടാം വർഷ പ്രി യൂണിവേഴ്സിറ്റിയുടെ ഒരു പരീക്ഷ കൂടി ഇനി നടക്കാനുണ്ട്. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകൾ നിർത്തി വെച്ചതോടെ കഴിഞ്ഞ ഏപ്രിൽ 20 മുതൽ സംസ്ഥാന സർക്കാർ ഗെറ്റ് സെറ്റ് ഗോ എന്ന പേരിൽ സൗജന്യ ഓൺലൈൻ ക്രാഷ് കോഴ്‌സും ആരംഭിച്ചിരുന്നു. വെബ് പോർട്ടലിലൂടെയും മൊബൈൽ ആപ്ലികേഷനിലൂടെയുമുള്ള ഓൺലൈൻ പരിശീലനം ഉപയോഗപ്പെടുത്താൻ മന്ത്രി വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു.

കർണാടക പരീക്ഷാ വകുപ്പ് (കെ ഇ എ) ആണ് പ്രെഫഷണൽ ബിരുദ കോഴ്സുകൾക്ക് പ്രവേശനം നേടാനുള്ള പരീക്ഷ സംഘടിപ്പിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.