കൊറോണ പ്രതിരോധത്തിന് വനോറ റോബോട്ട് : നിർമ്മാണത്തിന് പിന്നിൽ കാസറഗോഡ് സ്വദേശി

ബെംഗളൂരു : കൊറോണക്കെതിരെയുള്ള പ്രതിരോധ മാർഗ്ഗങ്ങളിൽ പുതുവഴികൾ തേടുന്ന ലോകത്തിന് അത്യാധുനിക റോബോട്ട് സമ്മാനിക്കുകയാണ് കാസറഗോഡ് സ്വദേശിയും റോബോട്ടിക്സ് എഞ്ചിനീയറുമായ കൃഷ്ണൻ നമ്പ്യർ.
തദ്ദേശീയമായ  സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കൃഷ്ണൻ നമ്പ്യർ ഈ റോബോട്ട് വികസിപ്പിച്ചെടുത്തത്. രണ്ടര ലക്ഷം രൂപയോളമാണ് റോബോർട്ടിൻ്റെ നിർമ്മാണ ചെലവ്. 140 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള മുറി അഞ്ചു മിനിറ്റിനുള്ളിൽ അണുവിമുക്തമാക്കാൻ കഴിയുമെന്നാണ് റോബോട്ടിൻ്റെ സവിശേഷത.
ബാക്ടിരിയ, ഫംഗസ് എന്നിവയ്ക്ക് പുറമേ കൊറോണ അടക്കമുള്ള വൈറസുകളെയും മറ്റും വേരോടെ നശിപ്പിക്കാൻ റോബോട്ടിനു  കഴിയും. വൈറസിനെ നശിപ്പിക്കാനുള്ള അൾട്രാവയലറ്റ് രശ്മികൾ പുറത്തു വിട്ടാണ് ഇതു സാധിക്കുന്നത്. വൈറസിൻ്റെ സാന്നിധ്യം റോബോട്ട് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയും. റോബോട്ടിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകളാണ് വൈറെസിനെ കണ്ടെത്താൻ സഹായിക്കുന്നത്.
വളരെ ദൂരെ നിന്നും നമുക്ക് റോബോട്ടിൻ്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു ഗുണം.
സംസ്ഥാനത്ത് ആദ്യമായി വന്നോറ റോബേർട്ടിൻ്റെ ഉദ്ഘാടനം  മംഗളൂരു തേജസ്വിനി ആശുപത്രിയിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു.
മംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൃഷ്ണൻ നായർ വനോറ റോബോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സി.ഇ ഒ കൂടിയാണ്.
ഹോട്ടലുകൾ, മാളുകൾ, ആശുപത്രികൾ, പൊതു സ്ഥലങ്ങൾ എന്നിവയ്ക്കു പുറമെ മറ്റു വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കും കൊറോണ നശീകരണത്തിന് ഇത് ഉപകരിക്കും.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.