സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. ഇന്നു സ്ഥിരീകരിച്ചത് 69 പേര്‍ക്ക്

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. ഇന്നു മാത്രം സ്ഥിരീകരിച്ച പുതിയ കോവിഡ് കേസുകൾ 69 ആണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1056 ആയി. സംസ്ഥാനത്ത് ഒരു ദിവസം സ്ഥിരീകരിച്ചതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ പോസിറ്റീവായത്‌ ഇന്നാണ്.

ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിക്കപ്പെട്ടത് ദക്ഷിണ കന്നഡ ജില്ലയിലാണ്. ഇവിടെ 15 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബെംഗളൂരു അർബൻ 13, മാണ്ഡ്യ 13, ഉഡുപ്പി 5, ഹാസൻ 4, ബീദർ – 7, കൽ ബുർഗി 3. ചിത്രദുർഗ്ഗ 2, കോളാർ, ശിമോഗ, ബാഗൽ കോട്ട്, എന്നിവിടങ്ങളിൽ ഓരോ കേസു വീതം എന്നിങ്ങനെയാണ് പുതിയ കണക്കുകൾ.
ദക്ഷിണ കന്നഡയിൽ ഇന്നു രോഗം സ്ഥിരീകരിച്ച 14 കേസുകളും ദുബൈ യാത്രാ പശ്ചാത്തലമുള്ളവരാണ്.

ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 36 ആയി. ബീദറിൽ ചികിത്സയിലായിരുന്ന 51 കാരനാണ് ഇന്നു മരണപ്പെട്ടത്. 480 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്.
ചികിത്സയിൽ ഉള്ളവർ 539 ആണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.