കർണാടക പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ അഞ്ച് ബസുകൾ കൂടി കേരളത്തിലേക്ക്

ബെംഗളൂരു : ലോക് ഡൗണിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് ആശ്വാസമായി കർണാടക പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയും. കെ. പി. സി. സി. ഏർപ്പാടാക്കിയ അഞ്ചു ബസുകളാണ് വ്യാഴാഴ്ച കേരളത്തിലേക്ക് പുറപ്പെട്ടത്. കർണാടക ആർ.ടി.സി. ബസുകൾ വാടകക്ക് എടുത്താണ് സൗജന്യമായി സർവീസുകൾ നടത്തിയത്.
മുത്തങ്ങ വഴി കോഴിക്കോടെക്ക് ഒരു ബസും  വാളയാർ വഴി എറണാകുളത്തേക്ക് രണ്ടു ബസും, കുമളി വഴി കോട്ടയത്തേക്ക് ഒരു ബസും മഞ്ചേശ്വരം വഴി ഒരു ബസ് കണ്ണൂരിലേക്കുമാണ് സർവീസ് നടത്തിയത്.
മലബാർ മുസ്ലിം അസോസിയേഷൻ, കർണാടക പ്രവാസി കോൺഗ്രസ്സ്, കേരള സമാജം തുടങ്ങിയ സംഘടനകൾ വഴി വിദ്യാർത്ഥികളും ഐ ടി ജീവനക്കാരു മടക്കമുള്ള നൂറോളം പേരാണ് സാമൂഹിക അകലമടക്കമുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യാത്ര പുറപ്പെട്ടത്.  കോൺഗ്രസ്സ് ഭവനിൽ വെച്ച് കർണാടക പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. വരും ദിവസങ്ങളിൽ മലയാളികൾക്ക് ഏറെ ഉപകാരപ്പെടും വിധത്തിൽ കൂടുതൽ ബസുകൾ ഏർപ്പെടുത്തുമെന്ന് കെ പി സി സി അറിയിച്ചു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.