Follow the News Bengaluru channel on WhatsApp

സാമൂഹ്യ അകലം കാറ്റിൽ പറത്തി രാമനഗരയിൽ ക്ഷേത്രോത്സവം : സംഘാടകർക്കെതിരെ ശക്തമായ നടപടിയെന്ന് ഉപമുഖ്യമന്ത്രി

ബെംഗളൂരു:  രാമനഗരയിലെ കനകപുര കൊളഗൊണ്ഡനഹള്ളിയിൽ ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന ഉത്സവ മേളക്കെതിരെ ശക്തമായ നടപടികളുമായി സർക്കാർ. ആയിരകണക്കിന് ജനങ്ങൾ പങ്കെടുത്ത ഉത്സവം അരങ്ങേറിയത് ഇന്നലെയാണ്. ക്ഷേത്രത്തിലെ ആരാധനാ മൂർത്തിയായ മാരമ്മ ദേവിക്ക് നേദ്യങ്ങൾ അർപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഉത്സവം.
കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായുള്ള സാമൂഹിക അകലമടക്കുള്ള യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ജനങ്ങൾ ഒന്നിച്ചു കൂടിയത്. സമൂഹ മാധ്യമങ്ങളിൽ ഇതിൻ്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പുറം ലോകം വിവരമറിയുന്നത്.
ആഘോഷത്തിന് അനുമതി നൽകിയ പഞ്ചായത്ത് ഓഫീസറെ രാമനഗര ഡെപ്യൂട്ടി കമ്മീഷണർ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തിട്ടുണ്ട്. ഉത്സവത്തിൻ്റെ സംഘാടകർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ കൈകെള്ളുമെന്നും ഉപ മുഖ്യമന്ത്രി അശ്വത് നാരായണൻ പറഞ്ഞു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.