Follow the News Bengaluru channel on WhatsApp

ബെംഗളുരുവിൽ നിന്നുള്ള വിദ്യാർത്ഥികളെ വഴിയിൽ ഇറക്കിവിട്ട ബസ് ജീവനക്കാർക്കെതിരെ കേസ് എടുത്തു

ബെംഗളൂരു:  ബെംഗളൂരുവില്‍ നിന്നും ബസിൽ നാട്ടിലേക്കു പുറപ്പെട്ട വിദ്യാർത്ഥികളെ വഴിയിൽ ഇറക്കി വിട്ടതായി പരാതി.  ഇന്നലെ രാത്രിയോടെയാണ് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ബെംഗളൂരുവില്‍ നിന്നുള്ള രണ്ടു പേർ പരാതിയുമായി എത്തുന്നത്. തങ്ങളെ വഴിയിൽ ഇറക്കിവിട്ടെന്നായിരുന്നു ഇവരുടെ പരാതി. പോലീസ് പരിശോധനയിൽ പരാതിയുമായി വന്നവര്‍ക്ക് യാത്രാ പാസില്ലെന്ന് ബോധ്യമായതോടെ അടൂർ സ്വദേശി വിനോദ്, നെടുമുടി സ്വദേശി ജീവൻ എന്നീ രണ്ടു യാത്രക്കാർക്കെതിരെ പോലീസ് കേസെടുത്തു. ഇവരെ അതിരമ്പുഴയിലെ ക്വോറൻ്റെയിൻ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ ഇറക്കിവിട്ട വാഹനത്തേയും പിറവത്തു വെച്ച് പോലീസ് പിടികൂടി. ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസിൽ ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട എല്ലാവർക്കും പാസുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.