36 പേർക്ക് കോവിഡ് പോസിറ്റീവ് : 14 പേർ ബെംഗളൂരു അർബനില്‍

ബെംഗളൂരു :  36 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1092 ആയി ഉയര്‍ന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ച 14 പേർ ബെംഗളൂരു അർബനിലാണ്. ഹാസൻ 4, കൽബുർഗി 8, ശിമോഗ 3, ബാഗൽകോട്ട്, മാണ്ഡ്യ, ബെല്ലാരി, ദാവൺഗരെ, ധാർവാഡ്,  ഉഡുപ്പി, വിജയപുര എന്നിവിടങ്ങളിൽ ഓരോ പേർക്കുവീതമാണ് രോഗം സ്ഥിരീകരിച്ചത്. 

ബെംഗളൂരു അർബനില്‍ രോഗം സ്ഥിരീകരിച്ച 14 പേര്‍ക്കും ദ്വിതീയ സമ്പര്‍ക്കത്തി ലൂടെയാണ് രോഗം പകര്‍ന്നത്. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 93 ആയി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഇപ്പോള്‍ ചികിത്സയിലുള്ളത് ബെംഗളൂരു അർബനിലാണ്. രണ്ടാമതായി ദാവാന്‍ഗെരെ ജില്ല. ഇവിടെ 83 രോഗികളാണ് ചികിത്സയില്‍ ഉള്ളത്.

ഇന്ന് 16 പേർക്ക് ഇന്ന് രോഗം ഭേദമായി. ബെംഗളൂരു അർബന്‍ 14, കല്‍ബുര്‍ഗി 1, വിജയപുര 1  എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്. സംസ്ഥാനത്ത് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 496 ആണ്. 36 പേരാണ് ഇതുവരെ മരിച്ചത്. 559 പേർ ചികിത്സയിലാണ് ഇതിൽ 13 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

 

റിപ്പോര്‍ട്ട് വായിക്കാം :

Evening Media bulletin COVID-19, 16.05.2020 5pm English


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.