Follow the News Bengaluru channel on WhatsApp

ബിഎംടിസി ബസുകളിൽ പണമിടപാട് ഒഴിവാക്കുന്നു

ബെംഗളൂരു : കോവിഡ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ബെംഗളൂരുവിലെ ബിഎംടിസി ബസുകളിൽ നേരിട്ടുള്ള പണമിടപാട് ഒഴിവാക്കാനുള്ള നടപടികളുമായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ് പോർട്ട് കോർപ്പറേഷൻ.
കണ്ടക്ടർമാർ യാത്രക്കാരിൽ നിന്നും പണം വാങ്ങുന്നത് പരമാവധി ഒഴിവാക്കാനാണ് ബിഎംടിസി തീരുമാനിച്ചിരിക്കുന്നത്. ഗൂഗിൾ പേ, ഫോൺ പേ, എന്നീ യുപിഐ- ഇ വാലറ്റുകൾ എന്നിവ ഉപയോഗിച്ച് ടിക്കറ്റ് തുക അടക്കാൻ യാത്രക്കാരന് സൗകര്യമൊരുക്കും. ഇതിനായി ബസുകളിൽ ക്യു. ആർ. കോഡുകൾ ഏർപ്പെടുത്തും. ഇതോടൊപ്പം ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകൾ ഒരുമിച്ചെടുക്കാനുള്ള പാസുകളും ആലോചിക്കുന്നുണ്ട്. ലോക് ഡൗണിന് ശേഷം പൊതുഗതാഗതം പുനരാരംഭിക്കുന്നതിന് മുമ്പ് ഇതിനായുള്ള മാർഗ്ഗ നിർദ്ദേശം പുറത്തിറക്കും. കർണാടക ആർടിസിയിലും ഇത്തരത്തിൽ ഈ വാലറ്റ് നടപ്പിലാക്കുന്നതിൻ്റെ സാധ്യതകൾ പഠിച്ചു വരികയാണ് സർക്കാർ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.