സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി ലോക് ഡൌണ്‍ നാലാം ഘട്ടം

ന്യൂഡൽഹി: ലോക് ഡൗൺ നിയമങ്ങൾ സംബന്ധിച്ച് കുടുതൽ തീരുമാനങ്ങൾ എടുക്കാൻ സംസ്ഥാനങ്ങൾക്കു അനുമതി നൽകി കൊണ്ടുള്ള പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്രം പുറത്തുവിട്ടു. അന്തര്‍ സംസ്ഥാന യാത്ര സംബന്ധിച്ച തീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കൈ കൊള്ളാം എന്നതാണ് ഇതില്‍ ശ്രദ്ധേയം. അന്തർ സംസ്ഥാന ബസ് സർവ്വീസുകളും അന്തർ ജില്ല സർവ്വീസുകളും കേന്ദ്രത്തിൻ്റെ മാർഗ്ഗ നിർദ്ദേശം അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് നടത്താം എന്നാണു പുതിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്.
കോവിഡ് രോഗികളുടെ കണക്കിന് അനുസരിച്ച് റെഡ്, ഓറഞ്ച്, ഗ്രീൻ എന്നിവ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാം. അതി തീവ്ര നിയന്ത്രിത മേഖലകളിലും കൈകൊള്ളേണ്ട നടപടികള്‍ സംബന്ധിച്ചും സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ തീരുമാനങ്ങള്‍ എടുക്കാം.
മെട്രോ റെയില്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. സ്‌കൂള്‍, കോളേജുകള്‍, വിദ്യാഭ്യാസ-പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയില്ല. ഓണ്‍ലൈന്‍-വിദൂര
പഠനക്രമം തുടരും. ഹോട്ടല്‍, റെസ്‌റ്റോറന്റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ പ്രവര്‍ത്തിക്കുകയില്ല. സിനിമ തിയേറ്റര്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. രാത്രിയാത്രയ്ക്ക് കര്‍ശന നിയന്ത്രണം. രാത്രി ഏഴു മുതല്‍ രാവിലെ ഏഴു മണിവരെ അത്യാവശ്യ സര്‍വീസുകള്‍ക്ക് മാത്രമെ യാത്രയ്ക്ക് അനുമതി നല്‍കുകയുള്ളു. 65 വയസിന് മുകളിലുളളവര്‍, ഗര്‍ഭിണികള്‍,10 വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ ആശുപത്രി ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്.
കണ്ടയിന്റ്മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. അത്യാവശ്യ സര്‍വീസുകള്‍ മാത്രമെ അനുവദിക്കു. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം. സംസ്ഥാനങ്ങള്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ യാത്ര തടയരുത്. ചരക്ക് വാഹനങ്ങളുടേയും കാലി ചരക്ക് വാഹനങ്ങളുടേയും അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കണം എന്നിവയാണ് നിര്‍ദ്ദേശങ്ങളില്‍ ചിലത്. സാമൂഹ്യ അകലം പാലിച്ചുള്ള 20 പേരിൽ കൂടാത്ത ശവസംസ്കാര ചടങ്ങുകൾക്ക് അനുമതിയുണ്ട്.
കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടിയത്. ഇത് സംബന്ധിച്ച മാര്‍ഗരേഖയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നു പുറത്തിറക്കിയത്. ഇന്ന് അര്‍ധരാത്രി ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം വന്നത്. മാര്‍ഗരേഖയില്‍ ആവശ്യം വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി തലവനായ ദേശീയ നിര്‍വാഹക സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് 19 പ്രതിരോധത്തോടൊപ്പം സാമ്പത്തികനില മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ടാകുമെന്നും എന്‍ഡിഎംഎ മെംബര്‍ സെക്രട്ടറി ജി വി വി. ശര്‍മ പറഞ്ഞു. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 24നാണ് രാജ്യത്ത് 21 ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 വരെയായിരുന്നു ആദ്യ ഘട്ടത്തില്‍ ലോക്ഡൗണ്‍. ഇതു പിന്നീട് മേയ് മൂന്ന് വരെയും അതിനു ശേഷം 17 വരെയും നീട്ടുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.