ലോക് ഡൌണ്‍ യാത്രാക്ലേശം : കേരള സമാജം പതിനേഴു ബസുകളിലായി നാട്ടിലെത്തിച്ചത് അഞ്ഞൂറോളം യാത്രക്കാരെ

ബെംഗളൂരു : നാട്ടിലെത്താൻ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുന്ന മലയാളികൾക്ക് കരുതലിന്റേയും സ്നേഹത്തിന്റേയും സാന്ത്വന സ്പർശവുമായി കേരള സമാജം. ഏകദേശം അഞ്ഞൂറു പേരെയാണ് സമാജം നാട്ടിലെത്തിച്ചത്. ആംബുലന്‍സ്, മറ്റു വാഹനങ്ങള്‍ എന്നിവയില്‍ രോഗികള്‍ അടക്കം നിരവധി ആള്‍ക്കാരെ ഇതിനകം നാട്ടിലെത്തിക്കാന്‍ സമാജത്തിനു കഴിഞ്ഞിട്ടുണ്ട്.

ലോക് ടൌണില്‍ കുടുങ്ങിയ ബെംഗളൂരുവിലെ മലയാളികളായ യാത്രക്കാരുമായി കേരള സമാജം ഏര്‍പ്പെടുത്തിയ പതിനേഴ് ബസുകളാണ് ഇതിനകം കേരളത്തിലേക്ക് പുറപെട്ടത്. ഇന്നലെ രാത്രി ആലുവ, പാനൂർ എന്നിവയ്ക്ക് പുറമേ വാളയാറിലേക്ക് രണ്ടും കുമളിയിലേക്ക് ഒരു ബസ്സും ഇന്ദിരാനഗറിൽ നിന്ന് യാത്ര തിരിച്ചു.

ഇന്നലെ പുറപെട്ട ബസുകള്‍ക്ക് ജനറൽ സെക്രട്ടറി റജികുമാർ, ജോയിന്റ് സെക്രട്ടറി ജെയ് ജോ ജോസഫ്, സിറ്റി സോൺ കൺവീനർ ലിന്റോ കുര്യൻ, വൈറ്റ് ഫീൽഡ് സോൺ കൺവീനർ അനിൽ കുമാർ, വിനീഷ്, ജോസ്, ശ്രീദേവി, രഘു, എന്നിവർ യാത്രായപ്പ്  നൽകി. ഓരോ ബസ്സുകളിലും 27 പേർ വീതമാണ് ഇന്നലെ യാത്ര തിരിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.