Follow the News Bengaluru channel on WhatsApp

കർണാടകയിൽ നിലവിലുള്ള ലോക് ഡൗൺ നിയന്ത്രണങ്ങൾ ചൊവ്വാഴ്ച വരെ മാത്രം

ബെംഗളുരു : മെയ് രണ്ടിന് പ്രഖ്യാപിച്ച മൂന്നാം ഘട്ട ലോക് ഡൗണിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾ രണ്ടു ദിവസം കൂടി തുടരാന്‍ കര്‍ണാടക സർക്കാറിൻ്റെ തീരുമാനം. ഇത് പ്രകാരം സംസ്ഥാനത്ത് ഇപ്പോഴുള്ള നിയന്ത്രണങ്ങളും ഇളവുകളും മെയ് 19 വരെ തുടരും.  ലോക് ഡൗൺ 31 വരെ നീട്ടിയ കേന്ദ്രസർക്കാറിൻ്റെ പുതിയ മാനദണ്ഡങ്ങൾക്കനുസരിച്ച് ഇളവുകളും നിയന്ത്രണങ്ങളും19 ന് ശേഷം സംസ്ഥാനത്ത് നിലവില്‍ വരും.
നാലാം ഘട്ട ലോക് ഡൗൺ മാർഗ്ഗ നിർദ്ദേശപ്രകാരം കേന്ദ്രം സംസ്ഥാനങ്ങളുടെ അനുമതിയോടെ അന്തർ സംസ്ഥാന ബസ് സർവീസ് നടത്താമെന്ന് പറയുന്നുണ്ടെങ്കിലും സംസ്ഥാനത്തിനകത്തും ജില്ലകൾക്കുള്ളിലും ബസ് സർവീസ് നടത്തുന്നതിനെ കുറിച്ച് കൂടുതൽ വ്യക്തമാക്കിയിട്ടില്ല. ഇത്തരം കാര്യങ്ങളിൽ കൂടുതൽ വ്യക്തത വന്നതിന് ശേഷമായിരിക്കും പുതിയ മാർഗ്ഗ നിർദ്ദേശപ്രകാരമുള്ള ഇളവുകൾ പ്രഖ്യാപിക്കുകയെന്നും സംസ്ഥാനം വ്യക്തമാക്കി.
നിയന്ത്രിത മേഖലകളിൽ ഒഴികെ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെയുള്ള വാഹന സർവീസിനുള്ള ഇളവ് തുടരും. രാത്രി ഏഴു മുതൽ രാവിലെ ഏഴുവരെയുളള കർഫ്യൂ മെയ് 31 വരെ സംസ്ഥാനത്ത് തുടരും. മെട്രോ ട്രെയിൻ സർവീസും അഭ്യന്തര വിമാന സർവീസും കേന്ദ്ര നിർദ്ദേശപ്രകാരം 31 വരെ പുനരാരംഭിക്കില്ല.
പൊതുഗതാഗതം ആരംഭിക്കാനുള്ള അനുമതിക്കായി സംസ്ഥാന ഉപമുഖ്യമന്ത്രിയും ഗതാഗത വകുപ്പിൻ്റെ ചുമതലയുമുള്ള ലക്ഷ്മൻ സവാദി കേന്ദ്ര മന്ത്രി നിധിൻ ഗഡ്കകരിക്ക് കത്തയച്ചു. ലോക് ഡൗണിന് ശേഷം സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷന് 1600 ഓളം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ സ്വീകരിച്ചു കൊണ്ട് ബെംഗളൂരുവിൽ ബിഎംടിസി സർവീസും സംസ്ഥാനത്ത് കെഎസ്ആർടിസി ബസും സർവീസ് നടത്താനുള്ള ഒരുക്കങ്ങൾ സംസ്ഥാന ഗതാഗത വകുപ്പ് നടത്തിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് പൊതുഗതാഗതത്തിനായുള്ള അനുമതി തേടി കേന്ദ്രത്തിന് കത്തയച്ചത്.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.