Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ നാളെ മുതൽ പൊതുഗതാഗതം പുനരാരംഭിക്കും

ബെംഗളൂരു : സംസ്ഥാനത്ത് നീണ്ട 54 ദിവസത്തിന് ശേഷം പൊതുഗതാഗതം തിരിച്ചു വരുന്നു. നാളെ മുതൽ സംസ്ഥാനത്ത് ബസുകളും ഓട്ടോകളും ടാക്സികളും നിരത്തിലിറങ്ങുമെന്ന് മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ മാധ്യമങ്ങളെ അറിയിച്ചു. സലൂണുകളും തുറന്ന് പ്രവർത്തിക്കും. പബ്ലിക്ക് പാർക്കുകൾക്ക് രാവിലെ 7 മുതൽ രാവിലെ 9 മണി വരെ തുറക്കും.
കര്‍ണാടക ആര്‍ടിസി ബസുകളും ബിഎംടിസി ബസുകളും നാളെ നിരത്തില്‍ ഇറങ്ങും. തുടക്കത്തില്‍ 300 ബസുകള്‍ ആയിരിക്കും സര്‍വീസ് നടത്തുക. പിന്നീട് ഇത് ആവശ്യത്തിനനുസരിച്ച് വര്‍ദ്ധിപ്പിക്കും. മെട്രോ അടഞ്ഞു കിടക്കും. ഓട്ടോ, ടാക്സികളില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കും.
ബസുകളിൽ യാത്രക്കാരുടെ എണ്ണം 30 ആയി ക്രമീകരിക്കും. എന്നിരുന്നാലും യാത്രാ തുകയിൽ മാറ്റമുണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയന്ത്രിത മേഖലകളിൽ ഒഴികെ ഉള്ള  സ്ഥലങ്ങളില്‍ ആയിരിക്കും സർവീസ് നടത്തുക. എല്ലാ ഞായറാഴ്ചയും  സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ ആയിരിക്കും. ലോക് ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ കൈകൊള്ളും. മുഖ്യമന്ത്രി കൂട്ടി ചേർത്തു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.