Follow the News Bengaluru channel on WhatsApp

പ്രവാസി ഇൻഷുറൻസ് തുക ഇരട്ടിയാക്കി

ബെംഗളൂരു :  പ്രവാസി തിരിച്ചറിയൽ കാർഡുടമകൾക്ക് നോർക്ക റൂട്ട്‌സ്‌ നൽകുന്ന അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കി. അപകടത്തെതുടർന്ന് മരിക്കുകയോ പൂർണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം  സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ. അപകടമരണത്തിനുള്ള  പരിരക്ഷ രണ്ടു ലക്ഷത്തിൽനിന്ന്‌ നാലു ലക്ഷമായും പരിക്കേറ്റവർക്കുള്ള പരിരക്ഷ ഒരു ലക്ഷത്തിൽ നിന്ന്‌ രണ്ടുലക്ഷം രൂപവരെയുമാണ്‌ ഉയർത്തിയത്‌. ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യമുണ്ടാകും. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അംഗങ്ങളായവർക്കും ന്യൂ ഇന്ത്യ ഇൻഷുറൻസുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. രജിസ്ട്രേഷൻ ഫീസ്‌ നിലവിലുള്ള 315 രൂപതന്നെയാണ്‌.

കഴിഞ്ഞ സാമ്പത്തിക വർഷം 28 പ്രവാസി കുടുംബത്തിന്‌ അപകട ഇൻഷുറൻസ് പരിരക്ഷയായി 54.64 ലക്ഷം രൂപ‌ വിതരണം ചെയ്തു‌.ആറുമാസത്തിലധികമായി വിദേശത്ത് താമസിക്കുന്ന 18 വയസ്സ് പൂർത്തിയായവർക്കും ജോലി വിസയുള്ള പ്രവാസികൾക്കും അംഗത്വ കാർഡിന് അപേക്ഷിക്കാം. www.norkaroots.org വഴിയാണ് അപേക്ഷിക്കേണ്ടത്.

മൂന്നുവർഷമാണ് തിരിച്ചറിയൽ കാർഡിന്റെ കാലാവധി. നിലവിൽ കാർഡ് ഉടമകൾക്കും അവരുടെ 18 വയസ്സ്‌ പൂർത്തിയാകാത്ത കുട്ടികൾക്കും ഒമാൻ, കുവൈത്ത്‌ എയർവെയ്‌സുകളിൽ വിമാനയാത്ര ടിക്കറ്റ് നിരക്കിൽ ഏഴു ശതമാനം ഇളവ് ലഭിക്കും. വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പരായ 1800 4253939 (ഇന്ത്യയിൽനിന്ന്‌)ൽ  വിളിക്കുകയോ, 00918802012345 എന്ന നമ്പറിൽ മിസ്ഡ് കോൾ ചെയ്യുകയോ ചെയ്യാം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.