കർണാടയിൽ നിന്നും ശ്രമിക് ട്രെയിനിൽ നാട്ടിലേക്ക് മടങ്ങിയത് ഒരു ലക്ഷത്തോളം തൊഴിലാളികൾ

ബെംഗളൂരു : ലോക് ഡൗണിനെ തുടർന്ന് സംസ്ഥാനത്തിനകത്ത് കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ശ്രമിക്ക് ട്രെയിനുകളിൽ നാട്ടിലേക്ക് മടങ്ങിയത് 98419 തൊഴിലാളികൾ.

മെയ് മൂന്നു മുതൽ 17 വരെ 72 ട്രെയിനുകളാണ് ഇതര സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തിയത്. ഹുബ്ലി, ബെല്ലാരി, ബെംഗളൂരു കെ എസ് ആർ, ചിക്ക ബാനവാര, മാലൂർ, കബ്ക്ക പുത്തൂർ, അശോകപുരം എന്നീ സ്റ്റേഷനുകളിൽ നിന്നായിരുന്നു ട്രെയിനുകൾ പുറപ്പെട്ടത്. ഒഡീഷ, ബീഹാർ, ഝാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ജമ്മു കാശ്മീർ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ത്രിപുര, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്. ഏറ്റവും കൂടുതൽ ട്രെയിൻ സർവീസുകൾ നടത്തിയത് ഉത്തർ പ്രദേശിലേക്കായിരുന്നു. 25 ട്രെയിനുകളാണ് ഉത്തർ പ്രദേശിലേക്ക് മാത്രം സർവീസ് നടത്തിയത്. ബീഹാർ 19, ഝാർഖണ്ഡ് 8, രാജസ്ഥാൻ 4, ജമ്മു കാശ്മീർ 2, പശ്ചിമ ബംഗാൾ 4, ഒഡീഷ 3, മധ്യപ്രദേശ് 2, ത്രിപുര 2, ഹിമാചൽ പ്രദേശ് ,ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിലേക്ക് ഒന്നു വീതവുമാണ് സർവീസ് നടത്തിയത്.

ദക്ഷിണ പശ്ചിമ റെയിൽവേക്കു പുറമേ ദക്ഷിണ റെയിൽവേയില്‍ പെടുന്ന മംഗളൂരു സ്‌റ്റേഷനിൽ നിന്നും 25000 ൽ അധികം തൊഴിലാളികൾ നാട്ടിലേക്കു മടങ്ങിയിട്ടുണ്ട്.
സാമൂഹിക അകലം അടക്കമുള്ള കോവിഡ് പ്രതിരോധ മുൻകരുതലുകൾ സ്വീകരിച്ചായിരുന്നു യാത്ര. ഒരു ട്രെയിനിൽ പരമാവധി 1200 പേരെ മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളു. മറ്റു കമ്പാർട്ട് മെൻ്റുകളിലേക്ക് യാത്രക്കാർ പ്രവേശിക്കാതിരിക്കാൻ കമ്പാർട്ട്മെൻ്റുകൾ തമ്മിലുള്ള ഇടനാഴികൾ അടച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.