ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സ്പെഷ്യൽ ട്രെയിനിന് ബുക്കിംഗ് ആരംഭിച്ചു

ബെംഗളൂരു : ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തെക്കുള്ള സ്പെഷ്യൽ ട്രെയിനിൻ്റെ ബുക്കിംഗ് ആരംഭിച്ചു. നോര്‍ക്ക റൂട്സ് മുഖേനയാണ് ബുക്കിംഗ് ഏകോപിപ്പിക്കുന്നത്.

അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് – നിർദ്ദേശങ്ങൾ

സ്പെഷ്യൽ ട്രെയിനിൽ ടിക്കറ്റ് റിസർവേഷൻ ചെയ്യുന്നതിന് മുന്നോടിയായി നോർക്ക റൂട്സ് വഴിയോ കോവിഡ് ജാഗ്രത വെബ് സൈറ്റ് (https://covid19jagratha.kerala.nic.in) വഴിയോ ഉള്ള രജിസ്ട്രേഷൻ അത്യന്താപേക്ഷിതമാണ്. മുകളിൽ പറഞ്ഞ
പ്ലാറ്റുഫോമുകളിൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് നേരിട്ട് ടിക്കറ്റ് ബുക്കിങ്ങ് സൈറ്റിലേക്ക് നീങ്ങാവുന്നതാണ്.
ടിക്കറ്റ് ബുക്കിംഗ് ആയി https://www.registernorkaroots.org  എന്ന ലിങ്ക് സന്ദർശിച്ച ശേഷം Advance train booking എന്ന ഓപ്ഷൻ തിരഞ്ഞെടുത്തു ടിക്കറ്റ് പ്രീ ബുക്കിങ് ചെയ്യുന്നതിനുള്ള പണം അടക്കാവുന്നതാണ്.
യാത്രക്കാരന് ടിക്കറ്റ് അനുവദിക്കുന്ന മുറക്ക് ട്രെയിൻ നമ്പർ യാത്രാ തിയതി, പുറപ്പെടുന്ന സമയം, പിഎൻആർ എന്നിവ  എസ്എംഎസ് അയി രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ ലഭിക്കുന്നതാണ്.
സ്പെഷ്യൽ ട്രെയിനിൻ്റെ നിരക്കുകൾ താഴെ പറയുന്ന വിധമായിരിക്കും.
ന്യൂഡൽഹി-തിരുവനന്തപുരം : Rs. 975/
ബെംഗളൂർ – തിരുവനന്തപുരം (ചെയർ കാർ) Rs. 1000/ 
മറ്റെല്ലാ റൂട്ടുകളിലേയും നിരക്കുകൾ നാളെ പ്രസിദ്ധീകരിക്കുന്നതാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഒഴിച്ച് കൂടാൻ വയ്യാത്ത സാഹചര്യങ്ങളാലോ മറ്റു സാങ്കേതിക പ്രശ്നങ്ങളാലോ ടെയിൻ റദ്ദ് ചെയ്യുകയോ റെയിൽവേ ട്രെയിൻ സർവീസ് നടത്താത്ത പക്ഷമോ, ടിക്കറ്റ് തുക യാത്രക്കാരന്റെ അക്കൗണ്ടിലേക്കു തിരികെ നൽകുന്നതാണ്.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.