Follow the News Bengaluru channel on WhatsApp

കർണാടക: ലോക് ഡൌണ്‍ നാലാം ഘട്ടത്തിൽ കൂടുതൽ ഇളവുകൾ

ബെംഗളൂരു: ലോക് ഡൌണ്‍ നാലാം ഘട്ടത്തിൽ കുടുതൽ ഇളവുകളോടെ കർണാടക സർക്കാർ. ഇന്നലെ മുഖ്യമന്ത്രി യെദിയൂരപ്പയുടെ അധ്യക്ഷതയിൽ ചേർന്ന  മന്ത്രിസഭാ യോഗത്തിലാണ് പുതിയ ഇളവുകൾ സംബന്ധിച്ച് തീരുമാനമെടുത്തത്. അതേ സമയം കണ്ടെയ്ൻമെൻറ് സോണുകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ അതേപടി നിലനിർത്തിയിട്ടുണ്ട്.

കണ്ടെയ്മെൻ്റ് സോണുകൾ ഒഴിച്ചുള്ള സ്ഥലങ്ങളിലെ, മാളുകൾ, ഹോട്ടലുകൾ, തീയറ്ററുകൾ എന്നിവ അടഞ്ഞു കിടക്കും. ബാർബർഷാപ്പുകളും സലൂണുകളും ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും ചൊവ്വാഴ്ച മുതൽ തുറക്കും. കണ്ടെയിൻമെൻ്റ് സോണുകൾ ഒഴിച്ചുളള സ്ഥലങ്ങളിൽ ചൊവ്വാഴ്ച മുതൽ കർണാടക റോഡ് ട്രാൻസ്പ്പോർട്ട് കോർപ്പറേഷൻ  ബസ്സുകളും ( ബിഎംടിസി, കെഎസ്ആർടിസി, എൻഇഎസ്ആർടിസി,എൻ,ഡബ്ല്യൂഎസ്,ആർ ടിസി എന്നിവ ) സ്വകാര്യബസുകളം സർവീസ് നടത്തും. ഒരു ബസിൽ 30 പേരെ മാത്രമേ പ്രവേശിപ്പിക്കു. മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം.
അന്തർ ജില്ല ട്രെയിൻ സർവീസും ചൊവ്വാഴ്ച മുതൽ ആരംഭിക്കും. മെയ് 31 വരെ അന്തർ സംസ്ഥാന ട്രെയിൻ സർവീസിൽ ശ്രമിക് ട്രെയിനുകൾക്ക് മാത്രമേ അനുമതി ഉള്ളു.
സംസ്ഥാനത്തെ എല്ലാ പാർക്കുകളും രാവിലെയും വൈകിട്ടുമായി തുറക്കും. രാവിലെ എഴുമുതൽ 9.30 വരെയും വൈകിട്ട് അഞ്ച് മുതൽ ഏഴുവരെയാണ് അനുവദീയമായ സമയം.
സംസ്ഥാനത്തെ ഓല, യൂബർ ഉൾപ്പെടെയുള്ള ഓട്ടോ, ടാക്സികൾ എന്നിവ നിബന്ധനകൾക്ക് വിധേയമായി സർവീസ് നടത്തും. ഓട്ടോ റിക്ഷകളിൽ ഡ്രൈവർക്കു പുറമെ രണ്ടു യാത്രക്കാർക്കാർക്ക് സഞ്ചരിക്കാം. മാക്സി ക്യാബുകളിൽ ഡ്രൈവർ അടക്കം മൂന്നു പേർക്ക് യാത്ര ചെയ്യാം. എല്ലാ ഞായറാഴ്ചകളിലും സമ്പൂർണ്ണ ലോക് ഡൗൺ ആയിരിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു മാത്രമായിരിക്കും അനുമതി.
ലോക് ഡൌണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളകൈകൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിവിധ വകുപ്പ് തലവൻമാരും യോഗത്തിൽ പങ്കെടുത്തു. കൂടുതൽ ഇളവുകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.