Follow the News Bengaluru channel on WhatsApp

149 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു : സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1395 ആയി

ബെംഗളൂരു : സംസ്ഥാനത്ത് ഇന്ന് 149 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1395 ആയി ഉയർന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച ദിവസം കൂടിയാണ് ഇന്ന്. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്..

മാണ്ഡ്യ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് സ്ഥിരീകരിച്ചത്. 71 കേസുകളാണ് ഇവിടെ മാത്രം പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിൽ ഉള്ള ജില്ല മാണ്ഡ്യയായി മാറി. ബെംഗളൂരു അർബൻ ജില്ലയാണ് രണ്ടാമത്. ഇവിടെ 114 രോഗികൾ ഇപ്പോൾ ചികിത്സയിലുണ്ട്. ദാവൺഗരെ ജില്ലയാണ് മൂന്നാമത്. 106 രോഗികളാണ് ഇവിടെ ചികിത്സയിലുള്ളത് .

ദാവൺഗരെ 22, ശിമോഗ 10, കൽബുർഗി 12, ബെംഗളൂരു അർബൻ 7, ബാഗൽകോട്ട് 5, ഉഡുപ്പി 4, ഉത്തര കന്നഡ  4, ഹാസൻ 3, ചിക്കമഗളൂരു 5, ഗഡഗ് 1, വിജയപുര 1, ചിത്രദുർഗ്ഗ 1, യാദ്ഗിരി 1, റായ്ച്ചൂർ 1,  ബീദർ 1,എന്നിങ്ങനെയാണ് പുതിയ രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

ഇന്ന് മൂന്നു പേര്‍ കൂടി മരിച്ചു.  ബല്ലാരിയിൽ ചികിത്സയിലായിരുന്ന 61 കാരനും, വിജയപുരയിൽ ചികിത്സയിലായിരുന്ന 65 കാരനും ബെംഗളൂരു അർബനിൽ ചികിത്സയിലായിരുന്ന 54 കാരനുമാണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ആയി.

കർണാടകയിൽ ചികിത്സയിൽ ഉള്ള 1395  പേരില്‍ മലയാളികളായ 9 കോവിഡ് രോഗികൾ കൂടി ഉൾപ്പെടുന്നു. ഇവരില്‍ ഭൂരിഭാഗവും കേരളത്തിലേക്കുള്ള യാത്രക്കിടയില്‍ വിമാനത്താവളത്തില്‍ വെച്ച് രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്നു ക്വാറന്‍റെയിനിലേക്കു മാറ്റിയവരാണ്‌. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു മലയാളികള്‍ കൂടിയുണ്ട്. ഇവരില്‍രണ്ടു പേര്‍  ശിമോഗയിലും ഒരാള്‍ ദാവഗരെയിലുമാണ്.

ഇന്നു രോഗം സ്ഥിരീകരിച്ചതിൽ ഭൂരിഭാഗം പേരും മുംബൈ, അഹമ്മദാബാദ് യാത്രാ പശ്ചാത്തലമുള്ളവരാണ്.

ഇന്നു 13 പേർക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു.. സംസ്ഥാനത്ത് ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 543 ആണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.