Follow the News Bengaluru channel on WhatsApp

കേരളത്തില്‍ നിന്നും ജയ്പൂരിലേക്കുള്ള ശ്രമിക്ക് ട്രെയിൻ പാളം തെറ്റി

ബെംഗളൂരു :  കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളുമായി ജയ്പൂരിലേക്ക് പോവുകയായിരുന്ന തീവണ്ടി മംഗളൂരു പടീല്‍ സ്റ്റേഷനു സമീപം പാളം തെറ്റി. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. തിങ്കളാഴ്ച്ച രാത്രി ഒമ്പതു മണിക്കാണ് 1452 തൊഴിലാളികളുമായി തീവണ്ടി തിരൂരില്‍ നിന്ന് യാത്ര തുടങ്ങിയത്.
തീവണ്ടിയുടെ ഒരു എഞ്ചിന്‍ പൂര്‍ണമായും പാളത്തില്‍ നിന്ന് പുറത്തേക്ക് തെന്നി മാറി മണ്ണില്‍ പൂണ്ട നിലയിലാണ്. രണ്ടാമത്തെ എഞ്ചിന്റെ 2 ജോഡി ചക്രങ്ങളും മണ്ണില്‍ പൂണ്ടു പോയി. മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നുള്ള മെക്കാനിക്കല്‍ വിഭാഗം എഞ്ചിനിയര്‍ കെ പി സുജിത്തിന്റെ നേതൃത്വത്തില്‍ അപകടത്തില്‍ പെട്ട എഞ്ചിന്‍ തീവണ്ടിയില്‍ നിന്ന് വേര്‍പെടുത്തി.പുതിയ എഞ്ചിനുമായി തീവണ്ടി യാത്ര പുനരാരംഭിച്ചു. മണ്ണില്‍ പൂണ്ട എഞ്ചിനുകള്‍ തിരിച്ചെടുക്കാന്‍ ക്രെയിന്‍ എത്തിച്ചുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ജോലി തീരുന്നത് വരെ ഇതുവഴിയുള്ള തീവണ്ടി ഗതാഗതം സ്തംഭിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.