Follow the News Bengaluru channel on WhatsApp

യാത്രാ വിലക്ക് : കേരളത്തെ ഒഴിവാക്കി കർണാടക

ബെംഗളൂരു:  നാലാം ഘട്ട ലോക് ഡൗണിൻ്റെ ഭാഗമായി കേരളമുൾപ്പെടെ നാലു സംസ്ഥാനങ്ങൾക്ക്  മെയ് 31 വരെ വിലക്കേർപ്പെടുത്തിയ കർണാടക ഒടുവിൽ സംസ്ഥാനങ്ങളുടെ ലിസ്റ്റിൽ നിന്ന് കേരളത്തെ ഒഴിവാക്കി.
ആരോഗ്യവകുപ്പിൻ്റെ ട്വിറ്റർ പേജിലൂടെയാണ് കർണാടക കേരളത്തെ ഒഴിവാക്കിയ വിവരം പുറത്തുവിട്ടത്.
തിങ്കളാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി യെദ്യൂരപ്പ നാലാം ഘട്ട ലോക് ഡൗൺ സംബന്ധിച്ച സംസ്ഥാന സർക്കാറിൻ്റെ തീരുമാനങ്ങൾ വിശദീകരിക്കവേ മെയ് 31 വരെ കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തിയതായി പ്രസ്താവിച്ചിരുന്നു. അടുത്തിടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ വർദ്ധനവിന് കാരണം മഹാരാഷ്ട്രയിൽ നിന്നടക്കമുള്ളവരുടെ സംസ്ഥാനത്തേക്കുള്ള തിരിച്ചു വരവ് എന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആണ് അയല്‍ സംസ്ഥാനമടക്കമുള്ള നാലു സംസ്ഥാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്‌.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.