Follow the News Bengaluru channel on WhatsApp

കോവിഡ് വിപത്തിനെ നേരിടുന്നതിൽ കർണാടക സർക്കാർ പരാജയം : കോൺഗ്രസ്

ബെംഗളൂരു : മഹാമാരിയായ കോവിഡിനെ സംസ്ഥാനത്ത് പ്രതിരോധിക്കുന്നതിൽ സംസ്ഥാനത്തെ ബി.ജെ.പി. സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഡി.കെ ശിവകുമാർ.
രോഗവ്യാപനം തടയുന്നതതിനാവശ്യമായ ശക്തമായ മുൻകരുതലുകൾ കൈകൊള്ളുന്നതിനോ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറക്കുന്നതിനോ ക്രിയാത്മകമായ ഒരു നടപടികളും സർക്കാറിൽ നിന്നുണ്ടായില്ല.  കോവിഡ് പ്രതിരോധ മാർഗ്ഗങ്ങൾ ആവിഷ്ക്കരിക്കുന്നതിനും കോവിഡിനെ തുടർന്നുള്ള സംസ്ഥാനത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനും ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടി പ്രതിപക്ഷവുമായി കൂടി ആലോചിച്ചുള്ള ഒരു നീക്കവും സർക്കാറിൽ നിന്നുണ്ടായില്ലെന്നും ഡി കെ പറഞ്ഞു.
സംസ്ഥാനത്തെ കോൺഗ്രസ്സ് ലെജിസ്ലേച്ചർ പാർട്ടി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് കർണാടകയിൽ ലോക് ഡൗണിനെ സർക്കാർ നേരിട്ടത്. ഇതു മൂലം നട്ടം തിരിഞ്ഞത് സാധാരണക്കാരനാണ്. നാലു ഘട്ടങ്ങളായി ലോക് സൗൺ പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിനേയും ഡി.കെ വിമർശിച്ചു. ഓരോ ദിവസവും രാജ്യത്ത് ഉയർന്നു വരുന്ന കോവിഡ് കേസുകൾ സൂചിപ്പിക്കുന്നതു കേന്ദ്ര സർക്കാരിൻ്റെ ആസൂത്രണത്തിലുള്ള പിഴവാണ്.
കോവിഡ് എന്ന മഹാമാരി ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ നമ്മുക്ക്  സങ്കൽപ്പിക്കാൻ പറ്റാത്ത തരത്തിൽ തകർത്തു. ഈ അദൃശ്യ ശക്തി നമ്മുടെ ജീവതത്തേയും ഭാവിയേയും തകർത്തു- ഡി കെ പറഞ്ഞു. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ സംസ്ഥാന സർക്കാറിനുള്ള പാർട്ടിയുടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. കര്‍ണാടകയിലെ ജനങ്ങള്‍ക്കായി പലതും കോണ്ഗ്രസ് ചെയ്യുന്നുണ്ട്. ഇനിയും അതു തുടരും. അദ്ധേഹം പറഞ്ഞു. രാഷ്ട്രീയപരമായി കോവിഡിനെ ഉപയോഗിക്കരുതെന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും ഡി.കെ. പാര്‍ട്ടി പ്രവര്‍ത്തകരോടു അഭ്യര്‍ത്ഥിച്ചു.
മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ദാ രാമയ്യ, സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് സതീശ് ജാർകിഹോളി, ഈശ്വർ കാന്ദ്രെ, സലിം അഹമ്മദ്, മുൻ സംസ്ഥാന അധ്യക്ഷൻ ജി പരമേശ്വർ, ദിനേശ് ഗുണ്ടുറാവു, എം.ബി. പാട്ടീൽ, എച്ച്.കെ പാട്ടീൽ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.