Follow the News Bengaluru channel on WhatsApp

24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 149 പേർക്ക് : ആശങ്കയില്‍ കർണാടക

ബെംഗളൂരു :  ആദ്യമായി ഒറ്റ ദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണം 100 കടന്ന ദിവസം കൂടിയാണ് ഇന്നലെ. 149 പേർക്കാണ് ഇന്നലെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 113 പേരും മഹാരാഷ്ട്രയിൽ നിന്നും എത്തിയത്.
കഴിഞ്ഞ ആറ് ദിവസത്തിനിടയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 436 പേർക്കാണ്. ഇതിൽ 251 പേരും മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ്. മാണ്ഡ്യ, ഹാസൻ, ശിമോഗ, റെയ്ച്ചൂർ, കൊപ്പൽ, വിജയപുര, കൽബുർഗി, യാദഗിരി, ഉത്തര കന്നഡ എന്നീ ജില്ലകളിലേക്കാണ് മഹാരാഷ്ട്രയിൽ നിന്നും കൂടുതൽ ആൾക്കാർ എത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 2000 ലധികം തൊഴിലാളികളാണ് മഹാരാഷ്ട്രയിൽ നിന്നും മാണ്ഡ്യയിലേക്ക് തിരിച്ചെത്തിയത്. മെയ് 15 വരെ 64674 പേരാണ് സംസ്ഥാനത്തേക്ക് തിരിച്ചെത്തിയത്.  1,16,761 പേർക്കാണ് സർക്കാർ പോർട്ടലായ സേവാ സിന്ധു വഴി കർണാടകയിലേക്ക് വരാൻ പാസ് അനുവദിച്ചത്. നിലവിൽ മഹാരാഷ്ട്രാ, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് യാത്രാ വിലക്കുണ്ടെങ്കിലും പാസുള്ളുവർക്ക്  വരാം. ഇത്തരത്തിൽ സംസ്ഥാനത്തേക്ക് കൂടുതൽ പേർ എത്തുന്നതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിൽ വർ ദ്ധനയുണ്ടാകും.നിലവില്‍ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1373 ആണ്,

ചികിത്സയിലായിരുന്ന മൂന്നു പേര്‍ കൂടി ഇന്നലെ  മരിച്ചിരുന്നു. ബല്ലാരിയിൽ ചികിത്സയിലായിരുന്ന 61 കാരനും, വിജയപുരയിൽ ചികിത്സയിലായിരുന്ന 65 കാരനും ബെംഗളൂരു അർബനിൽ ചികിത്സയിലായിരുന്ന 54 കാരനുമാണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ആയി.

മാണ്ഡ്യ ജില്ലയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. 62 കേസുകളാണ് ഇവിടെ മാത്രം സ്ഥിരീകരിച്ചത്. ഇതില്‍ മിക്കവരും മഹാരാഷ്ട്രയില്‍ നിന്നും എത്തിയവരാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.