കർണാടകയിൽ മെഡിക്കൽ വിദ്യാർത്ഥികളുടെ സ്റ്റൈപ്പൻഡ് സർക്കാർ വർദ്ധിപ്പിച്ചു
ബെംഗളൂരു : കര്‍ണാടകയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്‍ഡ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. കൊറോണ പ്രതിരോധ പോരാളികളായി അംഗീകരിച്ചാണ് സ്റ്റൈപ്പന്‍ഡ് വര്‍ദ്ധിപ്പിച്ചതെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകര പറഞ്ഞു. ഹൗസ് റസിഡന്റുമാര്‍ക്ക് 10, 000 രൂപ വീതവും, പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് 15000 രൂപയും വര്‍ദ്ധിപ്പിച്ചു. സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് 15000 രൂപയുടെ വര്‍ദ്ധനവും ഉണ്ട്. നിര്‍ബന്ധിത സേവനം ചെയ്യുന്ന സീനിയര്‍ റസിഡണ്ടുമാരുടെ സ്റ്റൈപ്പന്‍ഡ് 45000 രൂപയില്‍ നിന്നും 60000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ഫെലോഷിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന സ്റ്റൈപ്പന്‍ഡ് തുകയായ 30000 രൂപ 60000 രൂപയായി ഉയര്‍ത്തി. അഞ്ചു വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്‍ഡ് വര്‍ദ്ധിപ്പിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.