Follow the News Bengaluru channel on WhatsApp

പാചകക്കാരന്‍ കോവിഡ് ബാധിച്ചു മരിച്ചു : സായി ജീവനക്കാർ നിരീക്ഷണത്തിൽ

ബെംഗളൂരു : പാചകക്കാരൻ കോവിഡ് ബാധിച്ചു മരിച്ചതോടെ സായി (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) ബെംഗലൂരുവിലെ മുപ്പതോളം ജീവനക്കാരെ നിരീക്ഷണത്തിലാക്കി.
സായി കാമ്പസിനകത്തെ മെസ് തുറക്കുന്ന കാര്യം ചർച്ച ചെയ്യാനായി കഴിഞ്ഞ വെള്ളിയാഴ്ച പാചകക്കാരൻ എത്തിയിരുന്നു. എന്നാൽ തിങ്കളാഴ്ച നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇദ്ദേഹം അന്നു തന്നെ മരണപ്പെട്ടു.  ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നുവെന്ന് സ്ഥിരീകരിക്കുന്നത്. സായിയിൽ നേരത്തെ നടത്തിയ പരിശോധകളിലൊന്നും ഇദ്ദേഹത്തിന് കോവിഡിൻ്റെ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
ലോക്  ഡൗണിനെ തുടർന്ന് പുറത്തു നിന്നും വരുന്ന ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് സായി കാമ്പസിൽ പ്രവേശനം വിലക്കിയിരുന്നു. കായിക പരിശീലനകൾക്ക് ഇളവും നൽകിയിരുന്നു.  പാചകക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ മെസ്സുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്ത മുപ്പതോളം ജീവനക്കാരേയും ഉദ്യോഗസ്ഥരേയും നിരീക്ഷണത്തിലാക്കി സായി കേന്ദ്രം പൂർണ്ണമായും അടച്ചിട്ടു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.