Follow the News Bengaluru channel on WhatsApp

ബാർബർ ഷോപ്പുകൾക്ക് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ സര്‍ക്കാര്‍ പുറത്തിറക്കി

ബെംഗളൂരു : സംസ്ഥാനത്ത് ലോക് ഡൗൺ ഇളവുകളെ തുടർന്ന് വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ച ബാർബർ ഷോപ്പുകൾക്കും സലൂണുകൾക്കും സർക്കാർ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ സമർപ്പിച്ചു.
ഷോപ്പിൽ എത്തുന്നവർക്കും ഷോപ്പിൽ ജോലി ചെയ്യുന്നവർക്കും മാസ്ക്ക് നിർബന്ധമാണ്. സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള നിർദ്ദേശങ്ങൾ പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലുമായി കടയുടെ പുറത്ത് പ്രദർശിപ്പിക്കണം. എല്ലാ കടയുടെ മുന്നിലും സാനിറ്റൈസർ ഉണ്ടാകണം. ബാർബർ ഷോപ്പിനകത്തേക്ക് പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ജോലിക്കാരടക്കം എല്ലാവരും സാറ്റൈസർ ഉപയോഗിച്ച് കൈ കഴുകണം. പനി, ജലദോഷം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരെ അകത്ത് പ്രവേശിപ്പിക്കരുത്. കടയിലെ എല്ലാ ജീവനക്കാരും വ്യക്തി ശുചിത്വം പാലിക്കണം. ജോലിക്കു മുമ്പായി വ്യക്തി ശുചിത്വവും പാലിക്കുകയും മാസ്ക്, കയ്യുറകൾ എന്നിവ ധരിക്കുകയും ചെയ്യണം.
ഓരോരുത്തർക്കും പ്രത്യേകം ടവലുകൾ നൽകണം. ഒരാൾക്കു നൽകിയ sവലുകൾ മറ്റൊരാൾക്കു നൽകരുത്. ഓരോ ആളുകൾക്കു വേണ്ടി ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കി മുപ്പതു മിനിറ്റിന് ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.
മതിയായ ഇരിപ്പിടം ഇല്ലാത്ത ബാർബർഷാപ്പുകൾ ടോക്കൺ സംവിധാനം ഏർപ്പെടുത്തണം. ഒരു മീറ്റർ അകലം വരുന്നവർ പാലിക്കുന്നുണ്ടെന്ന് കടയുടമ ഉറപ്പ് വരുത്തണം. കടയുടെ തറയും മറ്റും സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ഉപയോഗിച്ച് പതിവായി വൃത്തിയാക്കണം.
ബാർബർ ഷോപ്പുകളിലും സലൂണുകളിലും ബാക്കിയാവുന്ന ബ്ലേഡുകൾ, ഡിസ്പോസിബിൾ റേസറുകൾ എന്നിവ പ്രത്യേക ബാഗിൽ ശേഖരിച്ച് മാലിന്യ നിർമ്മാണ ഏജൻസികൾക്ക് കൈമാറണം.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.