എസ്. എസ്. എൽ. സി. പരീക്ഷ ടൈംടേബിൾ പുറത്തിറക്കി

ബെംഗളൂരു : ജൂൺ 25 മുതൽ ജൂലൈ മൂന്നു വരെ നടത്തപെടുന്ന എസ്എസ്എൽസി പരീക്ഷയുടെ വിശദമായ ടൈംടേബിൾ കർണാടക സെക്കൻഡറി എക്സാമിഷൻ ബോർഡ് പുറത്തിറക്കി.
ജൂൺ 25 ന് രണ്ടാം ഭാഷ (ഇംഗ്ലീഷ്, കന്നഡ). 26 ന് മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, എൻഞ്ചിനീയറിംഗ് ഗ്രാഫിക്സ്, ഇലക്ട്രോട്രോണിക്ക് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, അർഥശാസ്ത്രം. ജൂൺ 27 ന് കണക്ക്, സാമൂഹ്യപാഠം. 29 ന് സയൻസ്, സ്റ്റേറ്റ് സയൻസ്, കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം.
ജൂലൈ ഒന്നിന് സാമൂഹ്യ ശാസ്ത്രം. ജൂലൈ രണ്ടിന് ഒന്നാം ഭാഷ (കന്നഡ, തെലുഗു, ഹിന്ദി, മറാത്തി, ഉർദു, തമിഴ്, ഇംഗ്ലീഷ്, സംസ്കൃതം).
ജൂലൈ മൂന്നിന് മൂന്നാം ഭാഷ ( ഹിന്ദി, കന്നഡ, ഇംഗ്ലീഷ്, അറബിക്, പേർഷ്യൻ, ഉർദു, സംസ്കൃതം, കൊങ്കണി, തുളു). കൂടാതെ നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് എക്സാസാമിനേഷനുകളായ ഇൻഫർമേഷൻ ടെക്നോളജി, റിട്ടെയിൽ, ഓട്ടോമൊബൈൽ, ഹെൽത്ത് കെയർ, ബ്യൂട്ടി ആൻഡ് വെൽനസ് എന്നീ പരീക്ഷകളും നടക്കും.
പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും  പരീക്ഷാ ഡ്യൂട്ടിക്ക് എത്തുന്നവർക്കും വിശദമായ പരിശോധയുണ്ടാകും. മാസ്ക് നിർബന്ധമാക്കും. സാനിറ്റൈസറുകൾ ഓരോ പരീക്ഷാ കേന്ദ്രങ്ങളിലും ലഭ്യമാക്കും.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.