ബെംഗളൂരുവിൻ്റെ ചില ഭാഗങ്ങളില്‍ ഇന്നലെ പരിഭ്രാന്തി ഉണ്ടാക്കിയ മുഴക്കം എയർ ഫോഴ്‌സിൻ്റെതു തന്നെ : സ്ഥിരീകരണവുമായി പ്രതിരോധ വകുപ്പ്

ബെംഗളൂരു : ഇന്നലെ ഉച്ചയോടെ ബെംഗളൂരുവിൻ്റെ ചില ഭാഗങ്ങളിലായി കേട്ട അസാധാരണമായ ശബ്ദം വ്യോമസേനയുടെ പരീക്ഷണ പറക്കലിൻ്റെതാണെന്ന സ്ഥിരീകരണവുമായി പ്രതിരോധ വകുപ്പ്. ഇന്നലെ രാത്രിയോടെയാണ് പരിഭ്രാന്തി ഉണ്ടാക്കിയ മുഴക്കം എയർ ഫോഴ്‌സിൻ്റെതു തന്നെ വിശദീകരണവുമായി പ്രതിരോധ വകുപ്പ് ട്വിറ്റര്‍ പേജിലൂടെ സ്ഥിരീകരണം നല്‍കിയത്.
വ്യോമസേനയുടെ കീഴിലുള്ള വിമാനങ്ങൾ പരിശീലന പറക്കലിന്‍റെ ഭാഗമായി  സാധാരണ വേഗത്തിൽ നിന്നും വേഗത കൂട്ടി 36000- മുതൽ 40000 ഫീറ്റ് ആൾറ്റിറ്റ്യൂഡിൽ പറക്കാറുണ്ട്.  വേഗത വർദ്ധിപ്പിക്കുമ്പോഴുള്ള ഇരമ്പലാണ് ഇന്നലെ കേട്ടതെന്നും ഡിഫൻസ് വകുപ്പ് വ്യക്തമാക്കി. ടെസ്റ്റ് പൈലറ്റുമാർക്കും ടെസ്റ്റ് എഞ്ചിനീയർമാർക്കും വേണ്ടി നൽകാറുള്ള പരിശീലനത്തിൻ്റെ ഭാഗമായാണിത്. ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന എയർ ക്രാഫ്റ്റുകൾ  നഗരത്തിൽ നിന്നും വളരെ അകന്നു മാറിയാണ് പറന്നെതെങ്കിലും ഇതിൻ്റെ ഇരമ്പൽ 65 -80 കിലോമീറ്റർ ദൂരം വരെ എത്തുമെന്നും പ്രതിരോധ വകുപ്പ് ട്വിറ്ററിൽ വ്യക്തമാക്കി.
ബെംഗളൂരു എയർപോർട്ട് സ്ഥിതി ചെയ്യുന്ന ദേവനഹള്ളി മുതൽ ഇലക്ട്രോണിക്ക് സിറ്റി വരെയുള്ള ഭാഗങ്ങളിലാണ് ഭൂകമ്പ സമാനമായ ശബ്ദം കേട്ടത്. കുക്സ് ടൗൺ, വിവേക് നഗർ, രാമമൂർത്തി നഗർ, ഹെന്നൂർ റോഡ്, എച്ച്എഎൽ, ഓൾഡ് മദ്രാസ് റോഡ്, അൾസൂർ, കുന്ദനഹള്ളി, കല്യാൺ നഗർ, എംജി റോഡ്, മാർത്തഹള്ളി, വൈറ്റ് ഫീൽഡ്, സർജാപുർ, ഹെബ്ബാഗൊഡി എന്നിവിടങ്ങളിലും ശബ്ദം കേട്ടിരുന്നു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.