നാടണയുവാൻ സഹായഹസ്തവുമായി കെഎൻഎസ്എസ്

ബെംഗളൂരു : ഇന്റേൺഷിപ്പിൻ്റെ ഭാഗമായി ബെംഗളുരുവിൽ എത്തി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാല്‍ ബെംഗളുരുവിൽ തന്നെ കുടുങ്ങിയ ആന്ധ്രാപ്രദേശിൽ നിന്നുള്ള മലയാളി നേഴ്‌സിംഗ് വിദ്യാർത്ഥിനികൾക്കു നാടണയാനുള്ള സൗകാര്യം ഒരുക്കി കെഎൻഎസ്എസ്.
ലോക്ക് ഡൗൺ മൂലം കഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ ദുരവസ്ഥ അറിഞ്ഞ കെഎൻ എസ്എസിൻ്റെ ഹെല്പ് ലൈൻ പ്രവർത്തകർ അവർക്കു വേണ്ടുന്ന സഹായങ്ങൾ എത്തിച്ചു കൊടുത്തു. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം അവരുടെ വീട്ടിൽ എത്തിച്ചേരാൻ നിർവാഹമില്ലാത്ത അവസ്ഥയായിരുന്നു. അന്യ സംസ്ഥാനത്തു ഭാഷയുടെയും സാമ്പത്തിക ബുദ്ധിമുട്ടും കൂടി ആയപ്പോൾ അവരെ കേരളത്തിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ കെഎൻഎസ്എസ് ആരംഭിച്ചു.
കർണാടക ബിജെപിയുടെയും ഷിമോഗ എംപി, ബി വൈ രാഘവേന്ദ്രയുടെയും സഹായത്തോടെയാണ് വിദ്യാർത്ഥിനികളെ സൗജന്യമായി നാട്ടിൽ എത്തിക്കാനായത്. ചെയർമാൻ രാമചന്ദ്രൻ പലേരി, ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ്, ജോ. ജനറൽ സെക്രട്ടറി എൻ ഡി സതീഷ്, എന്നിവർ ഇതിനു നേതൃത്വം നല്‍കി. കെ എൻ എസ് എസ് ഏര്‍പ്പെടുത്തിയ ആദ്യ ബസിൽ വിദ്യാർത്ഥിനികളെ കനകപുരയിൽ നിന്നും നാട്ടിലേക്ക് അയച്ചു. തുടർന്ന് അവർ നാട്ടിൽ സുരക്ഷിതമായി എത്തി ക്വാറൻ്റൈനിൽ പ്രവേശിച്ചതായി ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
