കർണാടകയിൽ ട്രെയിൻ സർവീസ് ഇന്നു മുതൽ

ബെംഗളൂരു : കർണാടകയ്ക്കകത്ത് പ്രത്യേക ട്രെയിൻ സർവീസുകൾ ഇന്നു മുതൽ ആരംഭിക്കുന്നു. കോവിഡ് നിർദ്ദേശങ്ങൾ കർശനമാക്കി കൊണ്ടാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. എല്ലാ യാത്രക്കാരും മാസ്ക്കുകൾ ധരിക്കണമെന്നും ആരോഗ്യ സുരക്ഷാ പരിശോധനകൾ ഉള്ളതിനാൽ യാത്രക്കാർ ഒരു മണിക്കൂറിന് മുമ്പേ സ്റ്റേഷനുകളിലെത്തണമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ച് 1484 പേർക്കാണ് ഒരു ട്രെയിനിൽ സഞ്ചരിക്കാൻ സാധിക്കുന്നത്. ഐ എസ് ആർ ടി സിയുടെ വെബ് സൈറ്റിൽ കൂടി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കു.

ആദ്യ ഘട്ടത്തിൽ ബെംഗളൂരു- മൈസൂരു, .ബെംഗളൂരു- ബെളഗാവി റൂട്ടുകളിലേക്കുള്ള ട്രെയിനുകളാണ് ആരംഭിക്കുന്നത്. ബെംഗളൂരു-മൈസൂരു റൂട്ടിൽ ഇരു ഭാഗങ്ങളിലേക്കും ഓരോ ട്രെയിൻ വീതമാണ് ഓടിക്കുക. ഞായറാഴ്ചകളിൽ സർവീസ് ഉണ്ടായിരിക്കില്ല.

ബെംഗളൂരു- ബെൽഗാവി ട്രെയിൻ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ബെളഗാവിയിൽ നിന്നും ബെംഗളൂരുവിലേക്കുള്ള ട്രെയിൻ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും സർവീസ് നടത്തും.

ബെംഗളൂരു- ബെളഗാവി ട്രെയിൻ രാവിലെ എട്ടിന് ബെംഗളരുവിൽ നിന്നും പുറപ്പെട്ട് വൈകുന്നേരം 4 30 ന് ബെള ഗാവിയിൽ എത്തി ചേരും.
തിരിച്ചുള്ള സർവീസ് രാവിലെ എട്ട് മണിക്ക് ബെൽഗാവിയിൽ നിന്നും പുറപ്പെട്ട് വൈകിട്ട് 4.30ന് ബെംഗളൂരിവിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
യശ്വന്തപുര, തുംകൂർ, അരസിക്കരെ, ബീരൂർ, ചിക്കജൂർ, ദാവനഗരെ, ഹരിഹർ, റാണെ ബെന്നൂർ,ഹുബ്ലി, ധാർവാഡ്, എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.

ബെംഗളൂരു- മൈസൂരു ട്രെയിൻ രാവിലെ 9.20 ന് ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട് ഉച്ചക്ക് 12.45 ന് മൈസൂരുവിലെത്തും. മൈസൂരുവിൽ നിന്നും തിരികെ 1.45 ന് പുറപ്പെട്ട് വൈകിട്ട് അഞ്ചു മണിയോടെ ബെംഗളൂരു വിലെത്തും. കെങ്കേരി, രാമനഗര, മധൂർ, മണ്ഡ്യ, പാണ്ഡവപുര, നാഗനഹള്ളി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.

ജൂൺ ഒന്നു മുതൽ ബെംഗളൂരുവിൽ നിന്നും ഹുബ്ലിയിലേക്കുള്ള ജനശതാബ്ദി എക്സ്പ്രസ്സും സർവീസ് തുടങ്ങും. രാവിലെ ആറ് മണിക്ക് ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട് ഉച്ചക്ക് 1.45 ന് ഹൂബ്ലിയിൽ എത്തും. യശ്വന്തപുര, തുംകൂർ, അരസിക്കരെ, ബിരൂർ, ചിക്കജ്ജൂർ, ദാവൻഗരെ, ഹരിഹർ, റാണെബെന്നൂർ, ഹാവേരി, എന്നിവിടങ്ങയിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.