ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 216 പേർക്ക്

ബെംഗളൂരു : കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന തുടരുന്നു. സർക്കാറിൻ്റെ കോവിഡ് ബുള്ളറ്റിൻ പ്രകാരം ഇന്ന് സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 216 പേർക്കാണ്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1959 ആയി ഉയർന്നു. സംസ്ഥാനത്ത് ഒറ്റ ദിവസം കോവിഡ് സ്ഥിരീകരിക്കുന്ന ഏറ്റവും വലിയ നിരക്കാണിത്. ഒരു കോവിഡിതര മരണമടക്കം രണ്ടു മരണം ഇന്നു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
യാദഗിരി ജില്ലയിലാണ് ഇന്നു സ്ഥിരീകരിച്ചതിൽ കൂടുതൽ കോവിഡ് രോഗികളുള്ളത്. ഇവിടെ 72 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഗദഗ് 15, ചിക്കബെല്ലാപുര 26, കൽബുർഗി 1, റായിച്ചുർ 40. മണ്ഡ്യ 28, ബെംഗളൂരു അർബൻ 4, ഹാസൻ 4, ദക്ഷിണ കന്നഡ 3, ദാവൺ ഗരെ 3, കോലാർ 3, ഉത്തര കന്നഡ 2, ബെൽഗാവി 1,ധാർവാഡ് 5, ഉഡുപ്പി 3, ബെല്ലാരി 3, ബീദർ 3 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.
പതിനൊന്ന് പേർക്ക് ഇന്ന് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 608 ആയി.
സംസ്ഥാനത്ത് ചികിത്സയിലുള്ള രോഗികൾ 1307 പേരാണ്.
ദക്ഷിണ കന്നഡ ജില്ലയിൽ കഴിഞ്ഞ ദിവസം നിരീക്ഷണത്തിലിരിക്കെ ആത്മമഹത്യ ചെയ്ത ആളുടെ ഫലം പൊസിറ്റീവായി. ഇയാളുടെ മരണവും ബെംഗളൂരു അർബനിൽ ചികിത്സയിലിരിക്കെ ഇന്നു മരണപ്പെട്ട 32 കാരൻ്റെതടക്കം 2 മരണങ്ങൾ ഇന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പുതിയ റിപ്പോർട്ടുകൾ പ്രകാരം മണ്ഡ്യയിലാണ് കൂടുതൽ രോഗികൾ ചികിത്സയിലുള്ളത്. 211 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. 124 രോഗികൾ ബെംഗളൂരു അർബനിലും 89 രോഗികൾ ദാവൻഗരെയിലും ഉണ്ട്.
രണ്ടു കോവിഡ് ഇതര മരണമടക്കം സംസ്ഥാനത്ത് കോവിഡ് ചികിത്സക്കിടെ ഇതുവരെ മരണപ്പെട്ടത് 44 പേരാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.