Follow the News Bengaluru channel on WhatsApp

ബെംഗളൂരു- തിരുവനന്തപുരം ശ്രമിക് ട്രെയിൻ ഇന്ന്

ബെംഗളൂരു : ലോക് ഡൗൺ മൂലം ബെംഗളൂരുവിൽ കുടുങ്ങിയവർക്ക് കേരളത്തിലേക്ക് പോകാനുള്ള ആദ്യ ട്രെയിൻ ഇന്ന് പുറപ്പെടുന്നു. രാത്രി എട്ട് മണിക്ക് ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ പുറപ്പെടുന്നത്.  ഇന്നു വൈകുന്നേരം നാലു മണിയോടെ യാത്രക്കാർക്ക് സീറ്റ് നമ്പർ, കോച്ച് നമ്പർ എന്നിവ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കും.
വെള്ളിയാഴ്ച ഉച്ചയോടെ ബുക്കിംഗ് പൂർത്തിയായിരുന്നു. 1600 പേരാണ് ബുക്ക് ചെയ്തത്. ഇവരുടെ വിവരങ്ങൾ നോർക്ക റെയിൽവേക്ക് കൈമാറിയിട്ടുണ്ട്. സ്പെഷ്യൽ ട്രെയിനിൽ യാത്ര ചെയ്യുന്ന എല്ലാ വരും നിർബന്ധമായും https://covid19jagratha.kerala.nic.in/home/addNewDomestic എന്ന ലിങ്കിൽ കയറി സംസ്ഥാനത്തേക്കുള്ള  എൻട്രി പാസ് എടുക്കണമെന്ന് നോർക്ക ബെംഗളുരു സ്പെഷ്യൽ ഓഫീസർ റീസ രഞ്ജിത്ത് അറിയിച്ചിട്ടുണ്ട്.
സ്പെഷ്യൽ ട്രെയിനിനുള്ള ടിക്കറ്റിംഗ് സൗകര്യം മാത്രമാണ് നോർക്ക ഏർപ്പെടുത്തിയത്. Covid19 jagratha പോർട്ടലിൽ രജിസ്റ്റർ ചെയ്തുവെന്ന് യാത്രക്കാർ ഉറപ്പ് വരുത്തണം. Covid19jagratha പോർട്ടലിൽ കയറി സെലക്ട് വെഹിക്കിൾ ടൈപ് എന്ന ഓപ്ഷനിൽ നിന്നും ട്രെയിൻ തിരഞ്ഞടുക്കണം അതിന് ശേഷം ട്രെയിൻ എന്ന ഓപ്ഷനിൽ നിന്നും ബെംഗളൂരു- തിരുവനന്തപുരം സ്പെഷ്യൽ  ട്രെയിൻ തിരഞ്ഞെടുക്കുക. സ്പെഷ്യൽ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് പിഎൻആർ നമ്പരോ സീറ്റ് നമ്പരോ നൽകേണ്ട ആവശ്യമില്ല. രജിസ്ട്രേഷൻ നടത്തി സംസ്ഥാനത്തേക്കുള്ള പാസു നേടിയാൽ മാത്രമേ  മെഡിക്കൽ സ്ക്രീനിംഗ് നടപടികൾ പൂർത്തിയാക്കി യാത്ര തുടരാനാകു.

ബെംഗളുരു തിരുവനന്തപുരം ട്രെയിനിൽ യാത്ര പുറപ്പെടുന്നവർ ഉച്ചക്ക് 12 മണിക്ക് തന്നെ ഹാജരാകണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ആരോഗ്യപരിശോധന, രജിസ്ട്രേഷൻ, തിരിച്ചറിയൽ രേഖകളുടെ പരിശോധന എന്നിവ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായതിനാലാണ് യാത്രക്കാരോട് നേരത്തെയെത്താൻ അധികൃതർ ആവശ്യപ്പെട്ടത്.

ബെംഗളൂരു പാലസ് ഗ്രൗണ്ടിലെ ടെന്നീസ് പവലിയനിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. വസന്ത് നഗർ മൗണ്ട് കാർമൽ കോളേജിന് സമീപത്തുള്ള ഗേറ്റിലൂടെ ഇതിനകത്തേക്ക് പ്രവേശിക്കാം. ഗ്രൗണ്ടിൽ നിന്നും സ്റ്റേഷനിലേക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ബന്ധുക്കളേയും കൂടെയുള്ളവരേയും അകത്തേക്ക് പ്രവേശിപ്പിക്കില്ല.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.