ക്വാറൻ്റയിന്‍ : അത്താഴത്തിന് ചിക്കൻ കറി നൽകാത്തതിൽ കുപിതനായ യുവാവ് ആശാ വർക്കറുടെ കൈ ഒടിച്ചു

ബെംഗളൂരു : ക്വാറൻ്റയിന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന യുവാവ്, അത്താഴത്തിനു താന്‍ ആവശ്യപെട്ട ചിക്കൻ കറി നൽകാത്ത ദേഷ്യത്തില്‍ ആശാ വർക്കറുടെ കൈ ഒടിച്ചു. ഇന്നലെ രാത്രി കൽബുർഗി അലന്ദാ താലൂക്കിൽ കിന്നി അബ്ബാസ് ഗ്രാമത്തിലെ മദരന ഹിപ്പരഗ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പരിക്കേറ്റ രേണുക എന്ന ആശ വര്‍ക്കര്‍ അലന്ദാ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
മുംബൈയിൽ നിന്നും നാട്ടിലെത്തിയ തൻ്റെ അഞ്ചു ബന്ധുക്കൾക്കൊപ്പം ക്വാറൻ്റയിനിലായിരുന്ന സോമനാഥ് കംബ്ലെ എന്ന യുവാവാണ് തനിക്കും കുടുംബാംഗങ്ങൾക്കും രാത്രി ഭക്ഷണത്തിന് ആശാ വർക്കറോട് ചിക്കൻ കറി ആവശ്യപ്പെട്ടത്. ചിക്കൻ കറി കൂടാതെ ഇയാൾ തനിക്കും ബന്ധുക്കൾക്കും ചിപ്സും നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതുരണ്ടും ക്വാറൻ്റയിന്‍ കേന്ദ്രങ്ങളില്‍ ലഭ്യമല്ലെന്ന് അറിയിച്ച ആശാ വർക്കറെ ഇയാൾ കോപാകുലനായി ആക്രമിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഇതിനു മുമ്പും ആശ വര്‍ക്കര്‍മാര്‍ക്കെതിരെ ആക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.