Follow the News Bengaluru channel on WhatsApp

സംസ്ഥാനത്ത് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

ബെംഗളൂരു : ലോക് ഡൗൺ നാലാം ഘട്ടത്തിലെ ഇളവുകളെ തുടർന്ന് മെയ് 25 മുതൽ ആരംഭിക്കുന്ന വിമാന സർവീസുകൾക്കായി സംസ്ഥാനത്തെ അഞ്ചു വിമാനത്താവളങ്ങൾ ഒരുങ്ങുന്നു. ബെംഗളൂരു, മംഗളൂരു, ബെളഗാവി, ബീദർ, മൈസൂരു എന്നീ വിമാനതാവളങ്ങളാണ് യാത്രക്കാരെ വരവേൽക്കാൻ തയ്യാറെടുക്കുന്നത്. മറ്റെല്ലാ യാത്രക്കാരേയും പോലെ വിമാനതാവളങ്ങളിൽ എത്തുന്ന യാത്രക്കാർ ക്വാറൻ്റെയിനിൽ കഴിയണം. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ,ഗുജറാത്ത്, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഏഴു ദിവസത്തെ നിർബന്ധിത ക്വോറൻ്റെയിനും ഏഴു ദിവസത്തെ ഹോം ക്വോറൻ്റെയിനും വേണം.
മറ്റു സംസ്ഥാനങ്ങളിലെ യാത്രക്കാർ 14 ദിവസ ഹോം ക്വാറൻ്റെയിനിൽ കഴിയണം.

അതേ സമയം തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന അഭ്യന്തര വിമാന സർവീസിൻ്റെ യാത്രാ നിരക്കുകൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കി. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, തിരുവനന്തപുരം, കോയമ്പത്തൂർ, ഗോവ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് 2500 മുതൽ 7500 വരെയും ചെന്നൈ, കൊച്ചി, മംഗളൂരു എന്നിവിടങ്ങളിലേക്ക് 2000 മുതൽ 6000 രൂപ വരെയാണ് നിരക്ക്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.