Follow the News Bengaluru channel on WhatsApp

മലയാളി ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവില്‍ മരണപ്പെട്ടു : ബന്ധുക്കളെ കുറിച്ച് വിവരം ലഭ്യമല്ലാത്തതിനാല്‍ മൃതദേഹം ദിവസങ്ങളായി മോർച്ചറിയിൽ

ബെംഗളൂരു : ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട മലയാളിയുടെ മൃതദേഹം ബന്ധുക്കളെത്താത്തതിനാൽ ദിവസങ്ങളായി മോർച്ചറിയിൽ. ബെംഗളൂരുവിൽ പലയിടങ്ങളിലായി വെൽഡിംഗ് ജോലി ചെയ്തിരുന്ന ആലപ്പുഴ കറ്റാനം സ്വദേശി മണിയൻ പിള്ള (60) യാണ് മെയ് 19 ന് സുമ്മനഹള്ളിക്ക് സമീപം കൊട്ടികപാളയയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി മൃതദേഹം വിക്ടോറിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാമാക്ഷി പാളയ പോലീസിന്‍റെ നിര്‍ദേശ പ്രകാരം മൃതദേഹം കോവിഡ് പരിശോധനക്കു വിധേയമാക്കിയിരുന്നു. ഇന്നു ലഭിച്ച ഇദ്ദേഹത്തിന്‍റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്.

ഇദ്ദേഹത്തിൻ്റെ ബന്ധുക്കളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പിതാവിൻ്റെ പേര് പരമേശ്വരൻ പിള്ള എന്നാണ്.

മണിയൻ പിള്ള (60)

ദീർഘകാലം ഗോവയിലായിരുന്നു. ഏഴ് -എട്ട് വർഷം മുമ്പ് ബെംഗളൂരുവിൽ എത്തിയ ഇദ്ദേഹം ജാലഹള്ളി ക്രോസ്സ്, ദാസറഹള്ളി എന്നിവിടങ്ങളിൽ വെൽഡിംഗ് തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. ഇദ്ദേഹത്തെ കുറിച്ചോ, നാട്ടിലെ ബന്ധുക്കളെ കുറിച്ചോ അറിയാവുന്നവർ വിവരം ബന്ധുക്കളെ അറിയിക്കുകയോ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.

ബെംഗളൂരുവിൽ ബന്ധപ്പെടേണ്ട നമ്പർ : പ്രേംനാഥ് : 7353 342618, ശങ്കർ : 9945 828623, ശ്രീനിവാസ്: 8970 594101, 9148 831581. ഉദയകുമാർ : 9886 022021

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.