Follow the News Bengaluru channel on WhatsApp

ശ്രമിക് ട്രെയിൻ : കർണാടക കഴിഞ്ഞ ദിവസം 12 ട്രെയിനുകളിലായി നാട്ടിലെത്തിച്ച ഇതര സംസ്ഥാനക്കാർ 18698

ബെംഗളൂരു :  മാർച്ച് 25 ന് പ്രഖ്യാപിച്ച ലോക് ഡൗണിനെ തുടർന്ന് സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലായി കുടുങ്ങി പോയ ഇതര സംസ്ഥാനക്കാർക്കായി കഴിഞ്ഞ ദിവസം കർണാടക ഏർപ്പെടുത്തിയ പ്രത്യേക ട്രെയിനുകളില്‍ സ്വദേശത്തേക്ക് മടങ്ങിയവർ 18698 പേർ. പല സംസ്ഥാനങ്ങളിലേക്കായി 12 ട്രെയിനുകളാണ് സംസ്ഥാനത്തെ വ്യത്യസ്ത സ്റ്റേഷനുകളിൽ നിന്നും ഇന്നലെ പുറപ്പെട്ടത്.
ഞായറാഴ്ച പുലർച്ചെ 1.25 ന് ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നും ഒഡീഷയിലെ ഖുദ്ര റോഡിലേക്ക് പുറപ്പെട്ട ആദ്യ ട്രെയിനിൽ 1,977 യാത്രക്കാരും പിന്നീട് വൈകുന്നേരം 4.30 നു  ഒഡീഷയിലെ ബദ്രക്കിലേക്ക് പുറപ്പെട്ട ട്രെയിനിൽ 1600 യാത്രക്കാരും,രാത്രി 8.55 നു ഒഡീഷയിലെ ബൽസൂറിലേക്കുള്ള ട്രെയിനിൽ 1578 യാത്രക്കാരും ഉണ്ടായിരുന്നു.
മൈസൂരിലെ അശോപുരത്തു നിന്നും ഉച്ചക്ക് 1.50 ന് പുറപ്പെട്ട ബീഹാറിലെ പുർണിയയിലേക്കുള്ള ട്രെയിനിൽ 1,164 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.
ബെംഗളൂരു കൺടോൺമെൻ്റ് സ്റ്റേഷനിൽ നിന്നും പുറപ്പെട്ട ബിഹാറിലെ മുസാഫർപൂരിലേക്കുള്ള തീവണ്ടിയിൽ 1600 യാത്രക്കാരും, ബിഹാറിലെ കൈത്താറിലേക്ക് പുറപ്പെട്ട ട്രെയിനിൽ 1520 യാത്രക്കാരും, ബീഹാറിലെ ദർബംഗയിലേക്ക് പുറപ്പെട്ട ട്രെയിനിൽ 1600 യാത്രക്കാരും, ബീഹാറിലെ ബറൂണിയിലേക്ക് പുറപ്പെട്ട തീവണ്ടിയിൽ 1500 യാത്രക്കാരുമുണ്ടായിരുന്നു.
ചിക്കബാനവാരയിൽ നിന്നും യു.പി യിലെ ഖൊരക്പൂർ ട്രെയിനിൽ 1584 ഉം, ഖൊരക്പൂരിലേക്കു തന്നെ പുറപ്പെട്ട രണ്ടാമത്തെ ട്രെയിനിൽ 965 യാത്രക്കാരും, ഹൊസൂരിൽ നിന്നും ബീഹാറിലെ ബഗൽപൂരിലേക്ക് പുറപ്പെട്ട ആദ്യ ട്രെയിനിൽ 1810 യാത്രക്കാരും, രണ്ടാമത്തേതിൽ 1800 യാത്രക്കാരുമാണ് നാട്ടിലേക്ക് മടങ്ങിയത്.
യാത്രക്കാർക്കുള്ള ഭക്ഷണം,  കുടിവെള്ളം പഴം, പൈനാപ്പിൾ, ബട്ടർ മിൽക്ക്, എന്നിവ അധികൃതർ ഒരുക്കിയിരുന്നു.
ഇതോടെ 153 ശ്രമിക് ട്രെയിനുകളിലായി 2 ലക്ഷത്തോളം ഇതര സംസ്ഥാനക്കാരെയാണ് കർണാടക സ്വന്തം നാടുകളിലേക്കെത്തിച്ചത്.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.