Follow the News Bengaluru channel on WhatsApp

പി ജി അക്കമഡേഷനുകള്‍ക്ക് ഉപാധികളോടെ അനുമതി

ബെംഗളൂരു : പി.ജി (പേയിങ്ങ് ഗസ്റ്റ് ) കേന്ദ്രങ്ങൾ ഉപാധികളോടെ തുറന്ന് പ്രവർത്തിക്കാൻ ആരോഗ്യ വകുപ്പിൻ്റെ അനുമതി. നാലാം ഘട്ട ലോക് ഡൗൺ ഇളവുകളുടെ ഭാഗമായി ബെംഗളൂരുവിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥികളും, ടെക്കികളും മറ്റു ജോലിയിൽ ഏർപ്പെട്ടവരും  തിരിച്ചെത്തുവാൻ തുടങ്ങിയതോടെയാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.

പി.ജി അക്കമഡേഷൻ കെട്ടിടങ്ങൾ അതാത് ദിവസങ്ങളില്‍ തന്നെ  അണു വിമുക്തമാക്കാനും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. പി.ജി കേന്ദ്രങ്ങളിൽ സ്ഥിരമായി താമസിക്കുന്നവർ ഒഴികെ പുറത്ത് നിന്നുള്ളവർ പ്രവേശിക്കാതിരിക്കാനും ഒരു മുറിയിലെ രണ്ട് ബെഡ്ഡുകൾ തമ്മിൽ രണ്ട് മീറ്റർ അകലം ഉണ്ടായിരിക്കണമെന്നും, ഓരോ മുറിയിലും ഓരോ ടോയ് ലെറ്റും ഒരോ ബാത്ത് റൂമും ഉണ്ടാവണമെന്നും  കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. അണുനശീകരണ സ്പ്രേയിങ് എല്ലാ മുറികളില്‍ നടത്താനും ഓരോ മുറിയിലുള്ളവർക്കും അലക്കാനുള്ള സൗകര്യങ്ങൾ വെവ്വേറെ ഏർപ്പെടുത്താനും പി.ജി . ഉടമസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ കോവിഡ് 19 ൻ്റെ രോഗ ലക്ഷണങ്ങൾ ആരെങ്കിലും പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ ഉടൻ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കാനും അറിയിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.