ബെംഗളൂരുവില്‍ നിന്നും ശ്രമിക് ട്രെയിനില്‍ കേരളത്തിലേക്ക് പോയവര്‍ക്ക് സെക്കന്റ് ക്ലാസ്സ് സിറ്റിംഗ് നിരക്ക് കഴിച്ചുള്ള തുക തിരികെ ലഭിക്കും

ബെംഗളൂരു : ലോക് ഡൗണിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ കുടുങ്ങിയ മലയാളികളുമായി കഴിഞ്ഞ ശനിയാഴ്ച കേരളത്തിലേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിനിലെ യാത്രക്കാര്‍ക്ക് യാത്ര തുകയില്‍ സെക്കന്റ് ക്ലാസ്സ് സിറ്റിംഗ് നിരക്ക് കഴിച്ചുള്ള തുക തിരികെ ലഭിക്കുമെന്നു നോര്‍ക്ക. ജൂണ്‍ ഒന്നു മുതല്‍ ഇതിനുള്ള അപേക്ഷകള്‍ നോര്‍ക്കയുടെ വെബ്‌സൈറ്റ് വഴിയോ, കൊവിഡ് ജാഗ്രതാ പോര്‍ട്ടല്‍ വഴിയോ സ്വീകരിക്കും. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ വരുമെന്നും നോര്‍ക്ക അറിയിച്ചു. തുക തിരിച്ചുനല്‍കുന്നതും, പുതിയ ട്രെയിനുകള്‍ സംബന്ധിച്ചുള്ള അറിയിപ്പുകളും വൈകാതെ പ്രഖ്യാപിക്കുമെന്നാണ് നോര്‍ക്ക അറിയിക്കുന്നത്. കേരളത്തിലേക്ക് മടങ്ങാന്‍ 1000 രൂപയാണ് ഈടാക്കിയിരുന്നത്. ഇത് വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നതിനെ തുടര്‍ന്നാണ് ബാക്കി തുക തിരിച്ചു നല്‍കാന്‍ തീരുമാനിച്ചത്. .

അതേ സമയം കര്‍ണാടകയില്‍ നിന്നും രാജ്യത്തിന്റെ പലഭാഗങ്ങളിലേക്കായി ഇതിനകം പുറപ്പെട്ടത് 153 ഓളം ശ്രമിക് ട്രെയിനുകളാണ്. ഇതില്‍ പുറപ്പെട്ട തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, മറ്റ് ജീവനക്കാര്‍ എന്നിങ്ങനെ രണ്ടു ലക്ഷത്തേളം യാത്രക്കാരുടെ ടിക്കറ്റും ഭക്ഷണ ചിലവുകളുമടക്കം വഹിച്ചത് കര്‍ണാടകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.