കണ്ടയിന്‍മെന്റ് മേഖലകളിലെ നിയന്ത്രണം കര്‍ശനമാക്കി ബിബിഎംപി

ബെംഗളൂരു : കോവിഡിന്റെ സമൂഹ വ്യാപനം തടയുന്നതടക്കമുള്ള കാര്യങ്ങളില്‍ ബെംഗളൂരു നഗരത്തിലെ നിയന്ത്രിത മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ബിബിഎംപി. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സീല്‍ ഡൗണ്‍ ചെയ്ത നിയന്ത്രിത മേഖലകളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബിബിഎംപി പുറത്തിറക്കി. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ അടുത്ത 28 ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രതാപൂര്‍വ്വമുള്ള മുന്‍കരുതല്‍ നടപടികളാണ് കൈകൊള്ളുന്നത്.
നിയന്ത്രിത മേഖലകളില്‍ വാഹന പ്രവേശവും പുറത്തു നിന്നുള്ള ആള്‍ക്കാര്‍ കടന്നു വരുന്നതും ഒഴിവാക്കാന്‍ ബാരിക്കേഡുകള്‍ കൊണ്ട് തടയും. കോവിഡ് സ്ഥിരീകരിക്കുന്നവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി ഇതില്‍ ഉള്‍പ്പെട്ട വരെ വേഗത്തില്‍ കണ്ടെത്തി നിരീക്ഷണത്തിലാക്കും. പൊസിറ്റീവാകുന്ന വ്യക്തിയുടെ വീടിന്റെ 100 മീറ്റര്‍ പരിധിയിലാണ് നിയന്ത്രിത മേഖയായി നിശ്ചയിക്കുന്നതെങ്കിലും 200 മീറ്റര്‍ ദൂരം വരെ ബഫര്‍ സോണായി കണക്കാക്കി കൃത്യമായ നിരീക്ഷിക്കുകയും സാമൂഹിക അകലം ഉറപ്പാക്കുകയും ചെയ്യും. ബഫര്‍ സോണുകളില്‍ പൊതു പരിപാടികള്‍ക്ക് വിലക്കുണ്ട്. എങ്കിലും ഇത്തരം ഏരിയകളിലെ നിത്യജീവിതത്തിന് തടസ്സം വരാത്ത രീതിയില്‍ അവശ്യ സാധനങ്ങള്‍ അടക്കം വീട്ടിലെത്തിക്കാനുള്ള പ്രത്യേക ദ്രുതകര്‍മ്മ സേനയും ബിബിഎംപി രൂപീകരിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.