Follow the News Bengaluru channel on WhatsApp

ക്വാറന്റെയിന്‍ കേന്ദ്രത്തില്‍ വീണ്ടും ആത്മഹത്യ

 

ബെംഗളൂരു : കോവിഡ് നിരീക്ഷണത്തിനായി ക്വാറന്റെയിന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. ഇന്നലെ ബീദര്‍ ജില്ലയിലെ ഔറാദിലാണ് സംഭവം. മുംബൈയില്‍ നിന്നെത്തിയ 22 കാരനായ യുവാവും ഭാര്യയും കിട്ടൂര്‍ റാണി ചെല്ലമ്മ റെസിഡന്‍ഷ്യല്‍ കേന്ദ്രത്തില്‍ എട്ടു ദിവസമായി നിരീക്ഷണത്തിലായിരുന്നു. രാവിലെ കുളിക്കാന്‍ പോയ ഇയാളെ പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടു മാസം മുമ്പാണ് ഇയാള്‍ വിവാഹിതനായത്.

കഴിഞ്ഞ ദിവസം ചിക്കമംഗളുരുവില്‍ 53 കാരന്‍ ആത്മഹത്യ ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തിയ ഇയാളെ കോവിഡ് തീവ്ര മേഖലയില്‍ നിന്നെത്തിയ ആളായതിനാല്‍ നിര്‍ബന്ധിത സര്‍ക്കാര്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇയാളുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവായിരുന്നെങ്കിലും മറ്റു അസുഖങ്ങള്‍ ഇയാള്‍ക്കുണ്ടായിരുന്നു. മദ്യത്തിന് അടിമയായിരുന്ന ഇയാള്‍ ഈ ദിവസങ്ങളില്‍ കടുത്ത മാനസിക സംഘര്‍ഷങ്ങളും അനുഭവിച്ചിരുന്നു. ക്വാറന്റെയിനില്‍ കഴിയേണ്ടിവന്നതോടെ ഡിപ്രഷനും കൂടി വന്നതോടെയാണ് ആത്മഹത്യ ചെയ്തത്.

ദാവന്‍ഗരെയില്‍ ഐസൊലേഷന്‍ വാര്‍ഡിലായിരുന്ന 34 കാരനും കോവിഡ് ഭീതിയെ തുടര്‍ന്ന് തൂങ്ങി മരിച്ചിരുന്നു. ഇയാളുടെ പരിശോധനാ ഫലം വരാനിരിക്കെയാണ് തൂങ്ങി മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ദക്ഷിണ കന്നഡ ജില്ലയിലെ 55 കാരനും നിരീക്ഷണ കേന്ദ്രത്തില്‍ തൂങ്ങി മരിച്ചിരുന്നു. മുബൈയില്‍ ഹോട്ടല്‍ തൊഴിലാളി ആയിരുന്ന മൂഡബിദ്രി സ്വദേശിയായ ഇയാള്‍ ക്വാറന്റെയിന്‍ കേന്ദ്രത്തില്‍ തൂങ്ങി മരിക്കുക ആയിരുന്നു. ഏപ്രില്‍ 27 ന് ബെംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 50 കാരനും ആശുപത്രി കെട്ടിടത്തില്‍ നിന്നു താഴെക്ക് ചാടി ആത്മഹത്യ ചെയ്തിതിരുന്നു.

കോവിഡ് ചികിത്സക്കിടെ സംസ്ഥാനത്ത് ഇതുവരെ ആത്മഹത്യ ചെയ്തത് അഞ്ചു പേരാണ്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.