Follow the News Bengaluru channel on WhatsApp

സംസ്ഥാനത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2500 കവിഞ്ഞു : ഇന്ന് സ്ഥിരീകരിച്ചത് 115 പേർക്ക്

ബെംഗളൂരു: കർണാടകയിൽ ഇന്ന് 115 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 2533 ആയി ഉയർന്നു. ഇന്ന് 53 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടവരുടെ എണ്ണം 834 ആയി. 1650 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. ഇതില്‍ ചികിത്സയിലുള്ളവരിൽ 13 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.  47 പേർ ചികിത്സക്കിടെ സംസ്ഥാനത്ത് മരണപ്പെട്ടിട്ടുണ്ട്.

29 പേർക്ക് കോവിഡ് സ്ഥിരീകരിച്ച ഉഡുപ്പി ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ബെംഗളൂരു അർബൻ 9 വിജയപുര 2, കൽബുർഗി 5, റായിച്ചൂർ 1, ദക്ഷിണ കന്നഡ 24, ഉഡുപ്പി 29, ഹാസൻ 13, ചിക്കമഗളൂരു 3, ചിത്രദുർഗ 6, യാദഗിരി 7 ,ബീദർ 12, ഹവേരി 4 എന്നിങ്ങനെയാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ഇന്നു രോഗം സ്ഥിരീകരിച്ചതിൽ 95 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 252078 ആണ്. ഇതിൽ 246115 എണ്ണം നെഗറ്റീവായി. ഇന്നു മാത്രം പരിശോധനക്ക് അയച്ചത് 10470 സാമ്പിളുകളാണ്. ഇതിൽ ഫലം വന്നതിൽ 10239 എണ്ണമാണ് നെഗറ്റീവ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.