കേരളത്തില്‍ ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 84 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്. രോഗം സ്ഥിരീകരിച്ച 5 പേർ ഒഴികെ മറ്റെല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. ഇന്ന് കൊവിഡ് ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  മൂന്ന് പേര്‍ക്ക് രോഗം  ഭേദമായി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തെലങ്കാന സ്വദേശി അഞ്ജയ് ആണ് മരിച്ചത്. തെലങ്കാനയിലേക്ക് പോകേണ്ടിയിരുന്ന അഞ്ജയും കുടുംബവും 22ാം തീയതി രാജസ്ഥാനിൽ നിന്നുള്ള ട്രെയിനിൽ തെറ്റിക്കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവിടെ ചികിത്സയിൽ കഴിയുമ്പോഴാണ് മരണം സംഭവിച്ചത്.

ഇന്ന് രോഗബാധിതരായവരിൽ 18 പേർ കാസർകോട് ജില്ലക്കാരാണ്. പാലക്കാട് ജില്ലയിൽ നിന്നുള്ള 16 പേർക്കും കണ്ണൂരിൽ 10 പേർക്കും തിരുവനന്തപുരം 7, തൃശ്ശൂർ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, ഇടുക്കി, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒന്ന് വീതം പേർക്കുമാണ് രോഗം ബാധിച്ചത്. രോഗമുക്തി നേടിയത് മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഓരോരുത്തർക്ക് വീതമാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 31 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 48 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി. അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരിൽ 31 പേർ മഹാരാഷ്ട്രയിൽ നിന്നുമെത്തിയവരാണ്. തമിഴ്‌നാട്ടിൽ നിന്നും 9 പേരും കർണാടകയിൽ നിന്ന് 3 പേരും ഗുജറാത്തിൽ നിന്ന് 2 പേരും ഡൽഹിയിൽ നിന്ന് 2 പേരും ആന്ധ്രയിൽ നിന്ന് ഒരാളുമാണ് എത്തിയത്.

സംസ്ഥാനത്ത് ഇതുവരെ 1088 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 526 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. 115297 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 992 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇന്ന് മാത്രം 210 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.