കര്‍ണാടകയില്‍ അമ്പതു ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് വ്യാപന സാധ്യത : കല്‍ബുര്‍ഗി ബെംഗളൂരു അര്‍ബന്‍ എന്നിവ രോഗവ്യാപന സാധ്യത കൂടുതലുള്ള ജില്ലകള്‍

ബെംഗളൂരു : കര്‍ണാടകത്തില്‍ കോവിഡ് ബാധിക്കാന്‍ സാധ്യതയുള്ള വരുടെ സര്‍വേ നടത്തി സര്‍ക്കാര്‍. അമ്പതു ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധിക്കാന്‍ സാധ്യതയുണ്ട് എന്നാണ് സംസ്ഥാന കുടുംബ ആരോഗ്യ ക്ഷേമ വകുപ്പ് നടത്തിയ സര്‍വേയില്‍ പറയുന്നത്. സര്‍വേയുടെ 67 ശതമാനം പൂര്‍ത്തിയായപ്പോഴാണ് 53.73 ലക്ഷത്തിലധികം പേര്‍ക്ക് കൊറോണ വരാനുള്ള സാധ്യത ഏറെയെന്ന് കണ്ടെത്തിയത്.
മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍,മുലയൂട്ടുന്ന അമ്മമാര്‍, മറ്റു അസുഖങ്ങള്‍ ഉള്ളവര്‍, എന്നിവരിലാണ് കോവിഡ് ബാധിക്കാന്‍ ഏറ്റവും സാധ്യതയുള്ളത്. ഇതുവരെ നടത്തിയ സര്‍വേകളില്‍ 48.35 ലക്ഷം വീടുകളില്‍ മുതിര്‍ന്ന പൗരന്‍മാരുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 4.14 ലക്ഷം ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും സംസ്ഥാനത്ത് ഉണ്ട്. 1.37 ലക്ഷം പേരില്‍ നിരവധി അസുഖങ്ങള്‍ ഉള്ളതായും 13,341 പേര്‍ക്ക് കടുത്ത ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ ഉള്ളതായും സര്‍വേയില്‍ കണ്ടെത്തി.
കല്‍ബുര്‍ഗി ബെംഗളൂരു അര്‍ബന്‍ ജില്ലകളിലാണ് രോഗവ്യാപന സാധ്യത കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത്. കല്‍ബുര്‍ഗിയില്‍ 13341 കുടുംബങ്ങളില്‍ സര്‍വേ നടത്തിയപ്പോള്‍ 1902 കുടുംബങ്ങളില്‍ രോഗ വ്യാപന സാധ്യതയുള്ളവരുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരു അര്‍ബനില്‍ 3,45,443 പേര്‍ക്ക് രോഗ സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ സര്‍വേയുടെ 68 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ശിമോഗ, മൈസൂരു, ദാവന്‍ഗരെ എന്നീ ജില്ലകളിലും അപകട സാധ്യത കൂടുതലുള്ളവരുമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സര്‍വേ പൂര്‍ത്തിയായാല്‍ സംസ്ഥാന സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത ആപ്തമിത്ര എന്ന ആപ്പ് വഴി ഇവരുടെ എല്ലാം ആരോഗ്യ സ്ഥിതി നിരീക്ഷിക്കുമെന്ന് സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി ജാവേദ് അക്തര്‍ അറിയിച്ചു. സര്‍വേ
റിപ്പോര്‍ട്ടിനനുസരിച്ച് മുന്‍ കരുതല്‍ നടപടികള്‍ കൈകൊള്ളുന്നതോടെ രോഗവ്യാപന സാധ്യത ഇല്ലാതാക്കാമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ പ്രതീക്ഷ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.