അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് യാത്രാ വിലക്ക്

ബെംഗളൂരു : സംസ്ഥാനത്ത് അനിയന്ത്രിതമായ രീതിയിൽ കോവിഡ് വ്യാപനം നടക്കുമെന്ന ഭീതിയെ തുടർന്ന് മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് സമ്പൂർണ്ണ യാത്രാ നിരോധനം ഏര്‍പ്പെടുത്തി കര്‍ണാടക. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നും റോഡ്, ട്രെയിൻ, വിമാനം എന്നിവ വഴിയുള്ള  സംസ്ഥാനത്തേക്കുള്ള എല്ലാ യാത്രയും വിലക്കിയിട്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രിസഭ യോഗത്തിനു ശേഷം സംസ്ഥാന നിയമ മന്ത്രി ജെ സി മധു സ്വാമി അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന പ്രവണത ഏറുന്നതും, ക്വാറൻ്റെയിൻ സൗകര്യം അടക്കമുള്ളവ ഏർപ്പെടുത്തുന്നതിലും പ്രയാസമുണ്ട്. നിയമമന്ത്രി ജെ സി മധു കൂട്ടി ചേര്‍ത്തു. ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള വിമാനങ്ങൾ, ട്രെയിനുകൾ എന്നിവക്കു പുറമേ  മറ്റെല്ലാ വാഹനങ്ങൾക്കും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

 

മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആൾക്കാർ തിരിച്ചു വന്നു തുടങ്ങിയതോടെയാണ് കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായത് എന്നാണ് സംസ്ഥാന സർക്കാറിൻ്റെ നിരീക്ഷണം. നേരത്തെ മൂന്നാം ഘട്ട ലോക് ഡൗണിന് ശേഷം നാലാം ഘട്ടത്തിലേക്ക്  പ്രവേശിക്കവെ കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് സംസ്ഥാനത്തേക്ക് പ്രവേശനം നിരോധിച്ചിരുന്നു. പിന്നീട് ഇതിൽ നിന്നും കേരളത്തിനെ ഒഴിവാക്കുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.