Follow the News Bengaluru channel on WhatsApp

കരടിയുടെ ആക്രമണത്തില്‍ സ്ത്രീക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു

ബെംഗളൂരു : കരടിയുടെ അക്രമണത്തില്‍ സ്ത്രീക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ചന്നപട്ടണയില്‍ കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് സംഭവം. സകമ്മ എന്ന 65 കാരിയെയാണ് കരടി ആക്രമമണത്തിനു ഇരയായത്. വീട്ടില്‍ പുറത്തിറങ്ങിയ സകമ്മയെ കരടി അക്രമിക്കുകയായിരുന്നു. കണ്ണുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കണ്ണിന്റെ കാഴ്ചശക്തി വീണ്ടെടുക്കാന്‍ സാധിച്ചില്ല. സകമ്മയുടെ മകന്‍ സുധീറിനും കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാളും ചികിത്സയിലാണ്. സകമ്മയുടെ ആശുപത്രി ചെലവുകള്‍ വനം വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്.

ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കരടി ചന്നപട്ടണയിലെ എപിഎംസി മാര്‍ക്കറ്റിലേക്ക് എത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. സ്ത്രീയെ അക്രമിച്ച കരടിയെ പിടികൂടാനായി കരടിയെ കണ്ട പ്രദേശങ്ങളില്‍ തിരച്ചല്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കര്‍ണാടക വനം വകുപ്പിന്റെ രാമനഗര ഡിവിഷനിലാണ് ചന്നപട്ടണം ഉള്‍പ്പെടുന്നത്. കുറച്ച് ദിവസം മുമ്പ് ഇവിടെ പുലിയുടെ ആക്രമണത്തില്‍  ഒരു ആണ്‍കുട്ടിയും വൃദ്ധയായ സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ പുലിയെ ഇതുവരെ പിടികൂടാനായിട്ടില്ല. കരടി വനത്തിലേക്ക് മടങ്ങിയതാകാമെന്നാണ് അധികൃതരുടെ നിഗമനം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.