Follow the News Bengaluru channel on WhatsApp

കേരളത്തില്‍  ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : കേരളത്തില്‍  ഇന്ന്  62 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. . ഇതില്‍ 33 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനത്ത് നിന്നും  വന്ന 23 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട് -10, മഹാരാഷ്ട്ര – 10, കര്‍ണാടക, ഡല്‍ഹി, പഞ്ചാബ്- ഒന്ന് വീതം, സമ്പര്‍ക്കം വഴി ഒന്ന് എന്നിങ്ങനെയാണ് രോഗബാധ. ജയിലില്‍ കഴിയുന്ന 2 പേര്‍ക്കും ഒരു ഹെല്‍ത്ത് വര്‍ക്കറിനും രോഗം സ്ഥിരീകരിച്ചു. ഇതിനു പുറമേ എയര്‍ ഇന്ത്യയിലെ ക്യാബിന്‍ ക്രൂവിലെ 2 പേര്‍ക്കും രോഗബാധയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ര സമ്മേളനത്തില്‍  വ്യക്തമാക്കി

പാലക്കാട് – 14, കണ്ണൂര്‍- 7, തൃശൂര്‍- 6, പത്തനംതിട്ട- 6, മലപ്പുറം- 5 തിരുവനന്തപുരം- 5, കാസര്‍കോഡ്- 4, എറണാകുളം- 4 ആലപ്പുഴ- 3 വയനാട്- 2, കൊല്ലം- 2, കോട്ടയം, ഇടുക്കി, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് പൊസിറ്റീവായത്.10 പേരുടെ ഫലം നെഗറ്റീവ്. വയനാട്- 5, കോഴിക്കോട്- 2, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ഒന്ന് വീതം എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്

ഇതുവരെ 1050 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 577 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.നിരീക്ഷണത്തിലുള്ളത് 1,24,163 പേരാണ്. 1080 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 231 പേരെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 62,746 സാമ്പിളുകള്‍  പരിശോധനയ്ക്കയച്ചു .  ഇതില്‍  60,448 എണ്ണം രോഗബാധയില്ല എന്നുറപ്പാക്കി. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 11,468 സാമ്പിള്‍ ശേഖരിച്ചു. അതില്‍ 10,635 എണ്ണം നെഗറ്റീവാണ്. ആകെ 101 ഹോട്‌സ്‌പോട്ടാണ് സംസ്ഥാനത്തിപ്പോഴുള്ളത്. പുതുതായി ഇന്ന് 22 എണ്ണമുണ്ട്.

തിരുവനന്തപുരം, നെയയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ്ജയിലിലാണ് 2 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ കണ്ണൂര്‍ സബ്ജയിലിലും റിമാന്റ് പ്രതിക്ക് രോഗബാധ കണ്ടെത്തിയിരുന്നു. പ്രതികള്‍ കഴിഞ്ഞ ബ്ലോക്കിലെ മറ്റ് തടവുകാരെ നിരീക്ഷിക്കുന്നുണ്ട്. ഇത്തരം പ്രതിസന്ധികള്‍ നേരിടാന്‍ തടവുകാരെ പ്രവേശിപ്പിച്ച് നിരീക്ഷിക്കാന്‍ ജില്ലകളില്‍ ഓരോ കേന്ദ്രങ്ങള്‍  തെരഞ്ഞെടുത്തുവെന്നും മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.