Follow the News Bengaluru channel on WhatsApp

കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു : ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 141 പേർക്ക്

ബെംഗളൂരു :  സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു. ഇന്ന്  പുതുതായി രോഗം സ്ഥിരീകരിച്ചത്  141 പേർക്കാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 2922 ആയി ഉയർന്നു. ഇന്ന് സ്ഥിരീകരിച്ചവരിൽ 90 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

പുതിയ റിപ്പോര്‍ട്ട്  പ്രകാരം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് ബെംഗളൂരു അർബൻ ജില്ലയിലാണ്. ഇവിടെ  33 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

മൈസൂരു 2, ചിത്രദുർഗ 1, തുംകൂർ 1, കോലാർ 3, ബെംഗളൂരു അർബൻ 33,ധാർവാഡ് 2, ഹവേരി 4, യാദഗിരി 18, ഉഡുപ്പി 13, കൽബുർഗി 2, ഉത്തര കന്നഡ 2, ദക്ഷിണ കന്നഡ 14, ബെൽഗാവി 1, ബീദർ 10, ദാവൺഗരെ 4, ഹാസൻ 13, വിജയപുര 11, ശിമോഗ 6, ബെംഗളൂരു റൂറൽ 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

മരണം കൂടി ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബീദറിൽ ചികിത്സയിലായിരുന്ന 47 കാരിയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെയെണ്ണം 49 ആയി.

സംസ്ഥാനത്ത് ഇന്ന് രോഗം ഭേദമായവരുടെ എണ്ണം 103 ആണ്. കൽബുർഗിയിലാണ് ഏറ്റവും കൂടുതൽ പേർ ഇന്ന് രോഗമുക്തി നേടിയത്. (43). ബെംഗളൂരു അർബനിൽ 21 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത്  രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 997 ആയി.

വിവിധ ഇടങ്ങളിലായി ചികിത്സയിലുള്ളവർ 1874 ആണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.