കര്‍ണാടകയില്‍ കോവിഡ് പരിശോധനക്ക് തുക അടക്കണം

ബെംഗളൂരു : കോവിഡ് പരിശോധനക്ക് തുക അടക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. കര്‍ണാടകയിലേക്ക് മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വ്യോമ, റെയില്‍ മാര്‍ഗ്ഗം എത്തുന്നവര്‍ ഇനി മുതല്‍ കോവിഡ പരിശോധനക്ക് തുക അടക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. സംസ്ഥാനത്ത് നിര്‍ബന്ധിത ക്വാറന്റെയിന്‍ കേന്ദ്രങ്ങളുടെ കുറവും ഗ്രാമീണ മേഖല ഉള്‍പ്പെടെ പണം കൊടുത്ത് ക്വാറന്റെയിനില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിച്ചതുമാണ് സര്‍ക്കാരിനെ ഈ തീരുമാനത്തില്‍ എത്തിച്ചത്.
മഹാരാഷ്ട്രാ, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, തമിഴ്‌നാട്, ഡെല്‍ഹി തുടങ്ങിയ തീവ്ര ബാധിത സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇതു ബാധകം. പരിശോധന തുക സംബന്ധിച്ച് സ്വകാര്യ ലാബുകളുമായി സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് എത്തിയവര്‍ക്ക് 14 ദിവസ ഹോം ക്വാറന്റെയിനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതു മാറ്റമില്ലാതെ തുടരും. സർക്കാർ തിരഞ്ഞടുക്കപ്പെട്ട സ്വകാര്യ ലാബുകളുടെ കിയോസ്ക്കുകൾ വിമാനത്താവളത്തിലും റെയിൽവേ സ്‌റ്റേഷനുകളിലും ക്രമീകരിക്കും. 650 രൂപയാണ് സ്രവ പരിശോധനക്ക് ഒരാളിൽ നിന്നും ഈടാക്കുന്നത്. 24 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭിക്കും..
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.