Follow the News Bengaluru channel on WhatsApp

കേരളത്തില്‍ തിങ്കളാഴ്ച മുതല്‍ റെയില്‍വേ ആറു ട്രെയിന്‍ സര്‍വിസുകള്‍ ആരംഭിക്കും : ജനറല്‍ കോച്ചുകള്‍ ഉണ്ടാവില്ല

തിരുവനന്തപുരം : കേരളത്തില്‍ തിങ്കളാഴ്ച മുതല്‍ റെയില്‍വേ ആറു ട്രെയിന്‍ സര്‍വിസുകള്‍ ആരംഭിക്കും. പരിശോധന സംവിധാനമൊരുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് തിങ്കളാഴ്ച മുതല്‍ യാത്ര തുടങ്ങുന്ന ട്രെയിനുകളുടെ കേരളത്തിലെ സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ചാണ് സര്‍വീസ് നടത്തുക. സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യപ്രകാരമാണ് ഈ നടപടി. പഴയ പേരുകളില്‍ സ്‌പെഷ്യല്‍ ട്രെയിനുകളായി ഓടുന്ന ഇവയുടെ പല സ്ഥിരം സ്റ്റോപ്പുകളും ഒഴിവാക്കിയിട്ടുണ്ട്. സമയപ്പട്ടികയിലും നിരക്കിലും മാറ്റങ്ങളില്ല.

എറണാകുളം-നിസാമുദ്ദീന്‍ മംഗള, തിരുവനന്തപുരം-മുംബൈ ലോകമാന്യതിലക് നേത്രാവതി, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം-എറണാകുളം സ്‌പെഷല്‍ എന്നിവയാണ് തിങ്കളാഴ്ച മുതല്‍ കേരളത്തിലോടുന്ന പ്രതിദിന സര്‍വിസുകള്‍.

ജൂണ്‍ 10 മുതല്‍ പ്രാബല്യത്തിലാവുന്ന, കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ മണ്‍സൂണ്‍ സമയക്രമമനുസരിച്ച് സ്‌പെഷല്‍ ട്രെയിനുകളുടെ സമയത്തിലും മാറ്റമുണ്ടാവും.

ജനറല്‍ ടിക്കറ്റോ ജനറല്‍ കമ്പാര്‍ട്‌മെന്റുകളോ ഇല്ല. യാത്രക്ക് റിസര്‍വ് ചെയ്യണം. സീസണ്‍ ടിക്കറ്റുകളും ഇല്ല. ജനറല്‍ കോച്ചുകളില്‍ ഇരുന്ന് യാത്ര ചെയ്യാവുന്ന വിധം ‘സെക്കന്‍ഡ് സിറ്റിങ്’ കമ്പാര്‍ട്‌മെന്റുകളാകും. സാധാരണ ജനറല്‍ ടിക്കറ്റുകളുടെ നിരക്കില്‍നിന്ന് സെക്കന്‍ഡ് സിറ്റിങ് ടിക്കറ്റുകള്‍ക്ക് 15 രൂപ അധികം നല്‍കണം.

കാന്‍സര്‍ അടക്കം മാരകരോഗങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നി വിഭാഗങ്ങള്‍ക്കൊഴികെ ഇളവുകളില്ല. ഇവരും റിസര്‍വ് ചെയ്യണം.

02284 നിസാമുദ്ദീന്‍-എറണാകുളം ജങ്ഷന്‍ പ്രതിവാര തുരന്തോ സ്പെഷല്‍ ജൂണ്‍ ആറു മുതല്‍ (ശനിയാഴ്ചകളില്‍) രാത്രി 9.15ന് നിസാമുദ്ദീനില്‍നിന്ന് പുറപ്പെടും. 02283 എറണാകുളം ജങ്ഷന്‍-നിസാമുദ്ദീന്‍ പ്രതിവാര തുരന്തോ സ്പെഷല്‍ ജൂണ്‍ ഒമ്പതു മുതല്‍ (ചൊവ്വാഴ്ചകളില്‍) രാത്രി 11.25ന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടും.

നേരത്തേ മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുമായി ഈ ട്രെയിനുകളില്‍ യാത്ര ചെയ്യാനാവില്ല. പഴയ ടിക്കറ്റ് റദ്ദാക്കി സ്‌പെഷല്‍ ട്രെയിനിന് ബുക്ക് ചെയ്യണം. റദ്ദാക്കലിന് 100 ശതമാനം റീഫണ്ട് ലഭിക്കും. സ്‌പെഷലുകളാണെന്ന് തിരിച്ചറിയാന്‍ ട്രെയിന്‍ നമ്പറിന് മുന്നില്‍ ‘0’ ചേര്‍ക്കും.

എറണാകുളം ജങ്ഷന്‍-ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം ജങ്ഷന്‍ (02617/ 02618 ) പ്രതിദിന ട്രെയിനുകള്‍ക്ക് ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, തലശ്ശേരി, പഴയങ്ങാടി, പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകില്ല.

തിരുവനന്തപുരം –ലോകമാന്യതിലക്-തിരുവനന്തപുരം (06345 / 06346) പ്രതിദിന ട്രെയിനുകള്‍ വര്‍ക്കല, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, േചര്‍ത്തല, ആലുവ, ഡിെൈവന്‍ നഗര്‍, കുറ്റിപ്പുറം, പരപ്പനങ്ങാടി, വടകര, തലശ്ശേരി, കണ്ണപുരം, പയ്യന്നൂര്‍, ചെറുവത്തൂര്‍, കാഞ്ഞങ്ങാട് സ്റ്റേഷനുകളില്‍ നിര്‍ത്തില്ല. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ആലുവ, ചേര്‍ത്തല, കായംകുളം, വര്‍ക്കല സ്റ്റോപ്പുകളും തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയുടെ തലശ്ശേരി, വടകര, മാവേലിക്കര, കായംകുളം സ്റ്റോപ്പുകളും ഒഴിവാക്കിയിട്ടുണ്ട്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.